മോഷ്ടിച്ച വാഹനങ്ങള്‍ നമ്പർ മാറ്റി വിൽപ്പന ; യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മോഷ്ടിക്കുന്ന വാഹനങ്ങള്‍ തിരുപ്പൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് വ്യാജ നമ്പറുകള്‍ ഘടിപ്പിച്ച് വില്‍ക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പൊലീസ് പിടിയില്‍. അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളായ ശിവകുമാര്‍ (43), ദിനേഷ് (23) എന്നിവരാണ് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്. തമിഴ്നാട് തിരുപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി, മൂസക്കുട്ടി ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ നിന്നും രണ്ട് ഇരുചക്ര വാഹനങ്ങള്‍ മോഷണം പോയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പിടിയിലായ ശിവകുമാറിന് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ആറോളം മോഷണ കേസുകള്‍ നിലവിലുണ്ട്. മൂന്നു മാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ എത്തി മോഷ്ടിക്കുന്ന വാഹനങ്ങള്‍ തിരുപ്പൂരിലെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് വ്യാജ നമ്പറുകള്‍ സംഘടിപ്പിച്ച് വില്‍ക്കുകയാണ് പതിവ്.

ചോദ്യം ചെയ്യലിനിടെ മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ പ്രേം ജിത്ത്, എസ്‌ഐ ഷിജോ, സി തങ്കച്ചന്‍, സിപിഒ സജീര്‍ മുതുകുര്‍ശ്ശി, സല്‍മാന്‍ പള്ളിയാല്‍തൊടി, ജയന്‍ അങ്ങാടിപ്പുറം, നിഖില്‍ തുവ്വൂര്‍ എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...