ഒഡീഷ ട്രെയിന്‍ ദുരന്തം ; അപകടത്തിന്റെ കാരണം കോറമണ്ഡല്‍ എക്‌സ്പ്രസ്സിന്റെ പിഴവ് , ട്രാക്ക് തെറ്റിച്ച് ഓടി ചരക്കു വണ്ടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍ : ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണം ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രാക്ക് തെറ്റിച്ച് ഓടിയത് കൊണ്ടെന്ന് കണ്ടെത്തല്‍. 130 കിലോ മീറ്റര്‍ വേഗത്തിലെത്തിയ കോറമണ്ഡല്‍ എക്‌സ്പ്രസ് ചരക്ക് വണ്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.മെയിന്‍ ട്രാക്കിലൂടെയായിരുന്നു കോറമണ്ഡല്‍ എക്‌സ്പ്രസ് പോകേണ്ടതെങ്കിലും ലൂപ്പ് ട്രാക്കിലൂടെ മാറിയോടുകയായിരുന്നു. തുടര്‍ന്ന്‌ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനില്‍ ആദ്യം ഇടിച്ചു. കൂട്ടിയിടിയില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 22 ബോഗികളും പാളം തെറ്റി.

ഇതില്‍ മൂന്ന് ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസിലേക്ക് വീണു. ഇതോടെ, കൃത്യമായ പാതയിലൂടെ പോവുകയായിരുന്ന ഹൗറ എക്‌സ്പ്രസിന്റെ നാല് ബോഗികളുടെ പാളം തെറ്റി. മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട് 261 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 900ല്‍ അധികം പേര്‍ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. സംഭവ സ്ഥലത്തെ രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2,00,000 രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുടേയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവ സ്ഥലത്ത് സന്ദര്‍ശനം നടത്തുകയാണ്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും സംഭവ സ്ഥലത്ത് തുടരുന്നുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...