Thursday, December 19, 2024 9:30 am

പ്രസവം നിർത്തി മൂന്നു മാസത്തിന് ശേഷം വീണ്ടും ഗർഭിണി ; പരാതിയുമായി യുവതി

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ : പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ ചെയ്തു മൂന്നു മാസങ്ങൾക്കു ശേഷം യുവതി വീണ്ടും ഗർഭിണിയായി. ഒഡിഷയിലെ ജയ്പൂരിലാണ് ജജ്പൂരിലാണ് സംഭവം. ജജ്പൂരിലെ സർക്കാർ ആശുപത്രിയിൽ നിന്ന് 31കാരിയായ യുവതിക്ക് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തി എങ്കിലും പരാജയപ്പെട്ടു. സംഭവത്തിൽ യുവതിക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ജജ്പൂരിലെ മാർക്കണ്ഡപൂർ ഗ്രാമത്തിലെ റിന ജന എന്ന സ്ത്രീയാണ് പ്രസവം സ്ഥിരമായി നിർത്തുന്നതിനുള്ള ട്യൂബെക്ടോമിക്ക് വിധേയയായത്. മാർച്ചിലാണ് കമ്യൂണിറ്റി ഹെൽത്ത് സെന്ററില്‍ യുവതി ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്ര ക്രിയക്കു ശേഷം മൂന്നു മാസം കൃത്യമായി ആർത്തവം ഉണ്ടായിരുന്നതായും യുവതി വ്യക്തമാക്കി. എന്നാൽ പിന്നീട് മൂന്നുമാസമായി ആർത്തവം ഉണ്ടാകാത്തതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായത്.

സംഭവത്തെ കുറിച്ച് മൂന്ന് കുട്ടികളുടെ അമ്മയായ യുവതി പറയുന്നത് ഇങ്ങനെ ‘രണ്ടുമാസമായി ആർത്തവം ഉണ്ടായിരുന്നില്ല. എന്തോ അസ്വാഭാവികത തോന്നി. തുടർന്ന് ആശുപത്രിയിൽ പോയി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ രണ്ടുമാസം ഗർഭിണിയാണെന്ന് മനസ്സിലായി. ’– റിന ജന പറഞ്ഞു.

ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ആശുപത്രിയ്ക്കും എതിരെ നടപടി ആവശ്യപ്പട്ട് യുവതി പരാതി നൽകി. സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിജയ് മർച്ചൻ്റ് ട്രോഫി : മേഘാലയയെ ഒരിന്നിങ്സിനും 391 റൺസിനും തോല്പിച്ച് കേരളം

0
ലക്നൗ : വിജയ് മെർച്ചൻ്റ് ട്രോഫിയിൽ മേഘാലയക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം....

മലപ്പുറത്ത് വൻ രാസലഹരി വേട്ട

0
മലപ്പുറം : ക്രസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ...

സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ് നടത്തിയ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം : സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ് നടത്തിയ 6 സർക്കാർ...

ഡൽഹിയിൽ ശക്തമായ മൂടൽ മഞ്ഞ്

0
ഡൽഹി : ഡൽഹിയിൽ ശക്തമായ മൂടൽ മഞ്ഞ്. ദൃശ്യ പരിധി 300...