പോലീസ് ഇരട്ടത്താപ്പ് അവസാനിപ്പിക്കണം ; ഗുരുതര ആരോപണങ്ങളുമായി ഡി.സി.സി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ കേസെടുക്കുന്നതില്‍ പോലീസ് പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും നടന്ന പുതിയ ഡി.സി.സി പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുത്ത പോലീസ് ഇന്നലെ തിരുവല്ലയിലെ കുറ്റൂരില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളും, ജില്ലാ സെക്രട്ടറിയും പങ്കെടുത്ത പൊതുയോഗത്തിന്‍റെ പേരില്‍ കേസെടുക്കാന്‍ തയ്യാറായിരുന്നില്ല.

ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ദിവസമായിട്ടും നിയമം ലംഘിച്ച് നൂറിലധികം ആളുകള്‍ യോഗം ചേര്‍ന്നു. പൊതുയോഗവും സ്വീകരണവും നടത്തി. സാധാരണക്കാര്‍ക്ക്നേരെ ചീറിയടുക്കുന്ന പോലീസിന്‍റെ ശൗര്യം കുറ്റൂരില്‍ കണ്ടില്ല. പോലീസിന്‍റെ പക്ഷപാതപരമായ സമീപനം കോണ്‍ഗ്രസ് അഗീകരിക്കില്ലന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ 2 കോവിഡ് രോഗികള്‍ക്ക് പീഢനം നേരിടേണ്ടിവന്നു. ഡി.വൈ.എഫ്.ഐ ക്കാരായ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണ്. മൈലപ്രയില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ സി.പി.എം ജില്ലാ നേതാവിന്‍റെയും മകന്‍റേയും പങ്ക് വ്യക്തമായിട്ടും പോലീസ് കേസ് ഒതുക്കി. മന്ത്രിയുടെ സ്റ്റാഫിലെ ഉന്നതന്‍ പോസ്റ്റ്മോര്‍ട്ടം നടക്കുന്ന സ്ഥലത്ത് നേരിട്ട് എത്തി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സി.പി.എം ഭരിക്കുന്ന സഹകരണ സംഘങ്ങള്‍ അഴിമതിയില്‍ ആറാടിനില്‍ക്കുന്നു. പോലീസ് അന്വേഷിക്കുന്നില്ല. ചെറുകിട വ്യാപാര മേഖല ജില്ലയില്‍ പൂര്‍ണ്ണമായും തകര്‍ന്നു. സമാശ്വാസ പദ്ധതികള്‍ നടപ്പാക്കിയില്ല. നിയന്ത്രണങ്ങളോടെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പൊതുജനങ്ങളെ അനുവദിക്കണം. കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് വെന്‍റിലേറ്ററും ഐ.സി.യു കിടക്കകളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...

ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

0
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം....