കെ ജെ യു ജില്ലാ സമ്മേളനത്തിന്റെ പതാക ജാഥയ്ക്ക് വമ്പിച്ച സ്വീകരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പതാക ജാഥ കെ ജെ യു മുൻ ജില്ലാ സെക്രട്ടറി പിടി രാധാകൃഷ്ണക്കുറുപ്പിൻ്റെ അടൂർ മേലൂടുള്ള വസതിയിലെ സ്മൃതി മണ്ഡപത്തിൽ നിന്ന് കെ ജെ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സനിൽ അടൂർ ഉദ്ഘാടനം ചെയ്തു. കെ ജെ യു ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി ക്യാപ്റ്റനും ജില്ലാ വൈസ് പ്രസിഡൻ്റ് ജിജു വൈക്കത്തുശേരി, ജില്ലാ ട്രഷറാർ ഷാജി തോമസ് എന്നിവർ വൈസ് ക്യാപ്റ്റൻമാരും ആർ വിഷ്ണു രാജ് ജാഥാ മാനേജരും എം സി സിബി, ബി ശശികുമാർ എന്നിവർ ജാഥാംഗങ്ങളുമായ ജാഥയ്ക്ക് പന്തളം, തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, റാന്നി, പത്തനംതിട്ട കോന്നി എന്നിവിടങ്ങളിൽ വമ്പിച്ച സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ ജാഥാംഗങ്ങളെ കൂടാതെ തെങ്ങമം അനീഷ്, രൂപേഷ് അടൂർ എന്നിവർ സംസാരിച്ചു. കോന്നിയിലെ സമ്മേളന നഗറിൽ കെ ജെ യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം സുജേഷ് പതാക ഏറ്റുവാങ്ങി.

കേരള ജേണലിസ്റ്റ് സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം ഞായറാഴ്ച രാവിലെ 9 ന് കോന്നി പ്രീയദർശിനി ടൗൺ ഹാളിൽ ( പിടി രാധാകൃഷ്ണക്കുറുപ്പ് നഗർ) നടക്കും. സമ്മേളനം മന്ത്രി വീണാ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ശ്യാംലാൽ അധ്യക്ഷനാകും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രമുഖ വ്യക്തികളെ ആദരിക്കും. ആന്റോ ആൻറണി എംപി മുഖ്യാതിഥിയാകും. കെ യു ജനീഷ് കുമാർ എം എൽ എ ഉന്നത വിജയം നേടിയവരെ ആദരിക്കും. കെ ജെ യു സംസ്ഥാന പ്രസിഡൻ്റ് അനിൽ വിശ്വാസ് ഐ ഡി കാർഡ് വിതരണം നടത്തും. ഉച്ചയ്ക്ക് 12ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഐ ജെ യു ദേശീയ സമിതിയംഗം ബാബു തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി കെ സി സ്മിജൻ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ബിനോയി വിജയൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...