തിരുവനന്തപുരം : കൂറുമാറാൻ കോഴ വാഗ്ദാനം ചെയ്‌തെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് എൻസിപി നേതാവ് തോമസ് കെ തോമസ് ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് കത്തും നൽകും. അതേസമയം ഈ വിഷയത്തിൽ പ്രതികരിക്കാൻ എ കെ ശശീന്ദ്രനോ പി സി ചാക്കോയോ ഇതുവരെ തയ്യറായിട്ടില്ല. ആരോപണം താൻ അന്വേഷിച്ചിട്ടില്ലെന്നും പരിശോധിച്ച് പറയാമെന്നുമായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. പാർട്ടിയിൽ ഈ വിഷയത്തിൽ രണ്ട് അഭിപ്രായമില്ല.
അന്വേഷണം നടത്തണമോ വേണ്ടയോ എന്നത് പാർട്ടി തീരുമാനിക്കും. അങ്ങനെ കണ്ടെത്തി കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയാൽ തോമസ് കെ തോമസ് കുറ്റക്കാരൻ എന്നുതന്നെ പറയുമെന്നുമാണ് ശശീന്ദ്രൻ പ്രതികരിച്ചത്. വിഷയത്തിൽ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുടെ മൗനത്തിലും എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിമാറ്റത്തില്‍ ഉത്സാഹം കാണിക്കുന്ന പി സി ചാക്കോ കോഴ വാഗ്ദാനം അറിഞ്ഞില്ലെന്ന് നടിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. എന്‍സിപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ കോഴ വാഗ്ദാനം ചര്‍ച്ചയായിരുന്നു. ഇതിനിടയിൽ നീക്കം ചെയ്ത ഭാരവാഹികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് പി സി ചാക്കോയ്ക്ക് കത്ത് നൽകി.