കൂറുമാറ്റത്തിനായി കോഴ വാഗ്ദാനം ; അന്വേഷണം ആവശ്യപ്പെട്ട് തോമസ് കെ തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൂറുമാറാൻ കോഴ വാഗ്ദാനം ചെയ്‌തെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് എൻസിപി നേതാവ് തോമസ് കെ തോമസ് ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് കത്തും നൽകും. അതേസമയം ഈ വിഷയത്തിൽ പ്രതികരിക്കാൻ എ കെ ശശീന്ദ്രനോ പി സി ചാക്കോയോ ഇതുവരെ തയ്യറായിട്ടില്ല. ആരോപണം താൻ അന്വേഷിച്ചിട്ടില്ലെന്നും പരിശോധിച്ച് പറയാമെന്നുമായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. പാർട്ടിയിൽ ഈ വിഷയത്തിൽ രണ്ട് അഭിപ്രായമില്ല.

അന്വേഷണം നടത്തണമോ വേണ്ടയോ എന്നത് പാർട്ടി തീരുമാനിക്കും. അങ്ങനെ കണ്ടെത്തി കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയാൽ തോമസ് കെ തോമസ് കുറ്റക്കാരൻ എന്നുതന്നെ പറയുമെന്നുമാണ് ശശീന്ദ്രൻ പ്രതികരിച്ചത്. വിഷയത്തിൽ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുടെ മൗനത്തിലും എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിമാറ്റത്തില്‍ ഉത്സാഹം കാണിക്കുന്ന പി സി ചാക്കോ കോഴ വാഗ്ദാനം അറിഞ്ഞില്ലെന്ന് നടിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. എന്‍സിപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ കോഴ വാഗ്ദാനം ചര്‍ച്ചയായിരുന്നു. ഇതിനിടയിൽ നീക്കം ചെയ്ത ഭാരവാഹികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് പി സി ചാക്കോയ്ക്ക് കത്ത് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...