കുര്‍ബാന തര്‍ക്കം ; മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‍റെ ഓഫീസ് സീല്‍ ചെയ്ത് വിമതവിഭാഗം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം- അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം തുടരുന്നതിനിടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്‍റെ ഓഫീസ് മുറി പ്രതീകാത്മകമായി സീൽ ചെയ്ത് വിമത വിഭാഗം. സെന്‍റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ പള്ളിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ആന്റണി പൂതവേലിനെയും വിമത വിഭാഗം തടഞ്ഞു.

സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന നടപ്പാക്കാനുള്ള സിനഡിന്‍റെ തീരുമാനത്തിനെതിരെയാണ് അങ്കമാലി അതിരൂപതയിലെ പ്രധാന പള്ളിയായ സെന്‍റ് മേരീസ് ബസിലിക്കയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധം നടക്കുന്നത്. പഴയ രീതിയിലുള്ള കുർബാന മതിയെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ അഭിപ്രായം. അതേസമയം മറ്റ് അതിരൂപതകളിൽ അടക്കം നടപ്പാക്കിയ ഏകീകൃത കുർബാനയെ ചില പ്രത്യേക താൽപ്പര്യങ്ങളുടെ പേരിലാണ് ഇവിടെ തടയുന്നതെന്ന് സഭയുടെ ഔദ്യോഗിക നേതൃത്വം പറയുന്നു.

അപ്പോസ്‌തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്‍റെ ബിഷപ്പ് ഹൗസിലെ ഓഫീസ് മുറി വിമത വൈദികർ പ്രതീകാത്മകമായി സീൽ ചെയ്തു. മാർ ആൻഡ്രൂസിനോട് പറയാനുള്ള കാര്യങ്ങൾ ഒരു കത്തിന്‍റെ രൂപത്തിൽ എഴുതി അദ്ദേഹത്തിന്‍റെ ഓഫീസിന്‍റെ വാതിൽക്കൽ ഒട്ടിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...