തലശ്ശേരിയില്‍ ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണ യാത്രക്കാരനെ സാഹസികമായി രക്ഷിച്ച് ഉദ്യോ​ഗസ്ഥൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണയാളെ സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോ​ഗസ്ഥൻ. കൊച്ചുവേളി- മുംബൈ ട്രെയിൻ തലശ്ശേരി പ്ലാറ്റ്ഫോമിൽ നിന്നും യാത്ര തിരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്ലാറ്റ്ഫോമിലിറങ്ങി ചായ വാങ്ങി തിരികെ ട്രെയിനിൽ കയറിയ സമയത്താണ് മധ്യവയസ്കനായ യാത്രക്കാരൻ പ്ലാറ്റ്ഫോമിലേക്ക് വീണത്. സ്വന്തം ജീവൻ പണയംവെച്ചാണ് ഉദ്യോ​ഗസ്ഥൻ ഇദ്ദേഹത്തെ രക്ഷിച്ചത്. ”തലശ്ശേരിയിലായിരുന്നു എനിക്ക് ഡ്യൂട്ടി. യാത്രക്കാരൻ ചായ വാങ്ങി തിരികെ കയറുന്ന സമയത്ത് ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. കയറല്ലേ, നീങ്ങിത്തുടങ്ങി എന്ന് ഞാൻ പറഞ്ഞതാണ്. അദ്ദേഹം അത് വകവെയ്ക്കാതെ പോയി കയറി. അദ്ദേഹത്തിന്റെ ഒരു കയ്യിൽ ചായയുണ്ടായിരുന്നു. ട്രെയിനിൽ കയറിയതിന് ശേഷം അദ്ദേഹം പുറത്തേക്ക് വീഴുകയായിരുന്നു. വീഴുന്നത് കണ്ടപ്പോൾ സ്വാഭാവികമായിട്ടും നമുക്ക് മറ്റൊന്നും ചെയ്യാനില്ല, അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുകയല്ലാതെ. പിന്നീടാണ് അതിന്റെ സീരിയസ്നെസ് മനസിലാകുന്നത്.” ഉദ്യോ​ഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ അധികൃതരുടെ അനാസ്ഥ : യുവ കര്‍ഷകന്‍റെ കപ്പ കൃഷി വെള്ളം കയറി നശിച്ചു

0
റാന്നി : സ്കൂൾ അധികൃതർ മരം വെട്ടിമാറ്റിയ ശേഷം ബാക്കിവന്ന ഇലകളും...

മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

0
കണ്ണൂർ: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ...

തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം : വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല : തിരുവല്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി തുടരുകയാണെന്ന്...