ചിറ്റാര്‍, വടശ്ശേരിക്കര, പെരുനാട്‌ വില്ലേജുകള്‍ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്നും നീക്കാന്‍ ഉദ്യോഗസ്ഥ – രാഷ്ട്രീയ – പാറമട ലോബി ഗൂഡ നീക്കം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വയനാട് ആവര്‍ത്തിച്ചാലും വേണ്ടില്ല, നാട് നശിച്ചാലും വേണ്ടില്ല …പ്രദേശവാസികള്‍ ഒഴുകിപ്പോയാലും വേണ്ടില്ല – തങ്ങളുടെ പാറമടകളും ക്രഷറുകളും പ്രവര്‍ത്തിക്കണമെന്ന പിടിവാശിയുമായി റാന്നി താലൂക്കിലെ പാറമട ലോബി. ഇവര്‍ക്ക് പിന്തുണയുമായി ഒരു മുന്‍ എം.എല്‍.യും ഇപ്പോഴത്തെ ഒരു എം.എല്‍.എയുമുണ്ട്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പിന്തുണയും ഇവര്‍ക്കുണ്ട്. എല്ലാ മുന്നണിയിലുമുള്ള നേതാക്കളെ ഇവര്‍ കയ്യിലെടുത്തിട്ടുണ്ട്‌. കോടികള്‍ മുടക്കിയവര്‍ കോടികള്‍ എറിഞ്ഞാണ് തങ്ങളുടെ വഴി സുഗമാമാക്കുന്നതെന്നാണ് വിവരം. കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ചിറ്റാര്‍, വടശ്ശേരിക്കര, പെരുനാട്‌ വില്ലേജുകള്‍ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിക്കുവാനാണ്  ഇവരുടെ ശ്രമം. വന്‍ പാറമടകളും കോടികള്‍ മുടക്കി സ്ഥാപിച്ച ക്രഷറുകളും ഈ മൂന്നു വില്ലേജുകളിലുമുണ്ട്. ഈ താലൂക്കുകള്‍ അതീവ പരിസ്ഥിതിലോല പ്രദേശമായി അന്തിമ വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ ഈ പ്രദേശങ്ങളില്‍ ഒരു തരത്തിലുള്ള ഖനനവും അനുവദിക്കില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവും ഉണ്ടാകും.

കരട് വിജ്ഞാപനത്തില്‍  കോന്നി താലൂക്കിലെ അരുവാപ്പുലം, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട് വില്ലേജുകളും റാന്നി താലൂക്കിലെ കൊല്ലമുള, പെരുനാട്‌, വടശ്ശേരിക്കര വില്ലേജുകളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് ആക്ഷേപമോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ 60 ദിവസത്തിനുള്ളില്‍ അറിയിക്കാം. അതിനുശേഷമാകും അന്തിമ വിജ്ഞാപനം പുറത്തിറക്കുക. ഈ 60 ദിവസത്തിനുള്ളില്‍ ഇതിനുള്ള ആക്ഷേപങ്ങള്‍ ഇവര്‍ ബോധിപ്പിക്കും. അതിനു ബലമേകുന്ന റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ യഥാസമയം നല്‍കും. രാഷ്ട്രീയ ഇടപെടല്‍ കൂടി ആകുന്നതോടെ അതീവ പരിസ്ഥിതിലോലം എന്ന പട്ടികയിലെ ചില വാക്കുകള്‍ മാഞ്ഞുപോകും. 60 ദിവസം കഴിഞ്ഞ് അന്തിമ വിജ്ഞാപനം പുറങ്ങിക്കഴിഞ്ഞാല്‍ ഇതിനെതിരെ ആക്ഷേപവുമായി ആര്‍ക്കും പോകുവാന്‍ കഴിയില്ല. അതായത് മറ്റൊരു വയനാട് ആയാല്‍ അനുഭവിക്കുക തന്നെ. >>> തുടരും .. ജനങ്ങളെ കൊലക്ക് കൊടുത്ത് പാറമട ലോബിക്ക് ഓശാന പാടുന്നവര്‍ ആരെല്ലാം ?

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം.https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...