കാഫിർ സ്ക്രീൻഷോട്ട് വിവാദം : അന്വേഷണത്തിൽ തെറ്റ് കാണുന്നില്ലെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വടകര വ്യാജ ‘കാഫിർ സ്ക്രീൻഷോട്ട്’ പ്രചരിപ്പിച്ച കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൽ തെറ്റൊന്നും കാണുന്നില്ലെന്ന് ഹൈക്കോടതി. ഹർജിക്കാരുടെ ആവശ്യം പോലീസ് ആദ്യം സമർപ്പിച്ച റിപ്പോര്‍ട്ടില്‍ നീതീകരിക്കുന്നുണ്ടല്ലോ എന്ന് ആരാഞ്ഞ കോടതി, ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്താവുന്നതല്ലേ ഉള്ളൂ എന്നും ചൂണ്ടിക്കാട്ടി. കേസന്വേഷണം ശരിയായ ദിശയിലല്ലെന്നും മതസ്പർധ, വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ കേസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കാട്ടി ഹൈക്കോടതിയിലെ ഹർജിക്കാരനും കേസിലെ പ്രതിയുമായ യൂത്ത് ലീഗ് നേതാവ് പി.കെ.മുഹമ്മദ് ഖാസിം സത്യവാങ്മൂലം നൽകിയിരുന്നു. ഇതു പരിഗണിച്ചപ്പോഴാണ് ഇതുവരെയുള്ള അന്വേഷണത്തിൽ പ്രശ്നമൊന്നും കാണുന്നില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അഭിപ്രായപ്പെട്ടത്.

പോലീസ് സമർപ്പിച്ച കേസ് ഡയറി പരിശോധിച്ച ശേഷം ഈ മാസം 29ന് കേസ് വീണ്ടും പരിഗണിക്കും. വടകര ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് പ്രചരിപ്പിക്കപ്പെട്ട കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ ഖാസിമിനെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. എന്നാൽ താനല്ല ഇത് നിർമിച്ചതും പ്രചരിപ്പിച്ചതെന്നും കാട്ടി ഖാസിമും അന്വേഷണം ആവശ്യപ്പെട്ട് കേസ് കൊടുത്തു. തുടർന്ന് പോലീസ് രണ്ടു കേസുകളും അന്വേഷിച്ചു തുടങ്ങിയെങ്കിലും അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ചൂണ്ടിക്കാട്ടി ഖാസിം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോർട്ടിൽ ഖാസിമിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...