റിയാദ് : സൗദിയില്‍ ഇന്ത്യന്‍ കാക്കകളെക്കുറിച്ച് വീണ്ടും അധികൃതരുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ കാക്കകള്‍ പക്ഷിപ്പനിക്ക് കാരണമാകുന്നുണ്ട് എന്നും മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഭീഷണിയാണെന്നും അധികൃതര്‍ അറിയിച്ചു. സൗദി ദേശീയ വന്യജീവി വികസന കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ ഫഹദ് അല്‍ ഖുഥാമിയാണ് സൗദിയിലെ ഇന്ത്യന്‍ കാക്കകളെ കുറിച്ച് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ ജിസാനിലും ഫറസാണ്‍ ദ്വീപിലുമാണ് ഇപ്പോള്‍ കൂടുതലായും ഇന്ത്യന്‍ കാക്കകളെ കണ്ടുവരുന്നത്. സൌദിയുടെ മറ്റ് ഭാഗങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. ഇന്ത്യന്‍ കാക്കകളെ സൗദിയില്‍ നിന്ന് ഉന്മൂലനം ചെയ്യാനുള്ള നടപടികള്‍ തുടരുകയാണെന്ന് ഫഹദ് അല്‍ഖുഥാമി അറിയിച്ചു.
ഇന്ത്യന്‍ കാക്കകളുടെ സാന്നിധ്യം ജൈവ വൈവിധ്യങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. കാര്‍ഷികോല്‍പ്പണങ്ങള്‍ തകരുന്നു. പ്രധാനമായും സസ്യ-ജന്തു വസ്തുക്കളെ ഭക്ഷിച്ചാണ് ഈ കാക്കകള്‍ ജീവിക്കുന്നത്. ചെറു ജീവികളെ ഭക്ഷിക്കുന്നത് മൂലം ഈ മേഖലയില്‍ ചെറു ജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. കന്നുകാലികളെ ആക്രമിക്കുകയും വൈദ്യുതി വിതരണത്തിന് തടസം ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ് ഇന്ത്യന്‍ കാക്കകളുടെ യഥാര്‍ത്ഥ വാസസ്ഥലം. എഴുപതുകളില്‍ വാണിജ്യ കപ്പലുകള്‍ വഴിയാണ് ഇവ അറേബ്യന്‍ ഉപദ്വീപില്‍ പ്രവേശിച്ച് തുടങ്ങിയത്. പ്രത്യുല്‍പാദനത്തിനുള്ള ഉയര്‍ന്ന കഴിവ് ഉള്ളതിനാല്‍ കാക്കകളുടെ എണ്ണം ചെങ്കടല്‍ തീരങ്ങളില്‍ അതിവേഗം വ്യാപിച്ചു. വൈവിദ്യമാര്‍ന്ന പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കാക്കകള്‍ക്ക് സാധിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































