എറണാകുളം : കാഴ്ച പരിമിതനായ എറണാകുളം ഉദയംപേരൂർ സ്വദേശി സൈജു പി.എസിന് നഷ്ടപ്പെട്ടത് സ്വന്തം ജീവിത സ്വപ്നങ്ങളാണ്. ഒരു മിനിറ്റ് വൈകി റിപ്പോർട്ട് ചെയ്തതിനാലാണ് സൈജുവിന് അർഹമായ സർക്കാർ ജോലി നഷ്ടമായത്. കഴിഞ്ഞ നാല് വര്‍ഷമായി ആ ഒന്നര മിനിറ്റിന്‍റെ വില നല്‍കിക്കൊണ്ടിരിക്കുകയാണ് സൈജു. ജോലി തിരിച്ച് കിട്ടാനായി കഴിഞ്ഞ നാല് വർഷമായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ് അദ്ദേഹം. എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം നേടിയിട്ടും ഒഴിവുകളെല്ലാം സ്വയം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യിച്ചിട്ടും വെറും നാല് സെക്കന്‍റിന്‍റെ വ്യത്യാസത്തില്‍ ജോലി നഷ്ടമായ നിഷയുടെ കഥ ഇതിനകം കേരളം വായിച്ചതാണ്. ഇതിന് സമാനമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യത്തിന്‍റെ മറ്റൊരു ഇരയാണ് സൈജുവും. നിഷയ്ക്ക് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മറ്റൊരു ഇരയുടെ കഥകൂടിയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
സൈജു ഉൾപ്പെട്ട എൽഡി ക്ലാർക്ക് സപ്ലിമെന്‍ററി ലിസ്റ്റിന്‍റെ കാലാവധി അവസാനിച്ചത് 2018 മാർച്ച് 31 ന് രാത്രി 12 മണിയ്ക്ക്. എന്നാൽ തിരുവനന്തപുരം നഗരകാര്യ വകുപ്പ് ഒഴിവ് ലിസ്റ്റ് ചെയ്തത് 12.01 ന്. റാങ്ക് ലിസ്റ്റിലെ ഒമ്പതാമനായിരുന്നു സൈജു. നഗരകാര്യ വകുപ്പിലായിരുന്നു ഒഴിവ്. ലിസ്റ്റിലെ എട്ടാമനായ എറണാകുളം എടവനക്കാട് സ്വദേശി ജവഹർ ജോലി വേണ്ടെന്ന് നേരത്തെ വകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ ആ ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇക്കാര്യം സൈജു അറിയുന്നത് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കുന്ന മാർച്ച് 31 നും.
വൈകാതെ ജവഹറിനെ കണ്ടുപിടിച്ച് ജോലി വേണ്ടെന്ന് സൈജു രേഖാമൂലം എഴുതി വാങ്ങി. വൈകീട്ട് ആറ് മണിയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫയൽ ഇമെയിലായി തിരുവനന്തപുരം നഗരകാര്യ വകുപ്പിലേക്ക് അയച്ചു. ഫോൺ വിളിച്ചും പറഞ്ഞു. ജോലി കിട്ടുമെന്ന് ഉറപ്പായതോടെ സൈജു മടങ്ങി. സാങ്കേതിക പിഴവ് നിമിത്തം ഒഴിവ് റിപ്പോർട്ട് ചെയ്യാൻ വൈകിയതിനാൽ നിയമനം നൽകണമെന്ന് കാണിച്ച് നഗരകാര്യ വകുപ്പും പിഎസ്‍സിയ്ക്ക് കത്തയച്ചിരുന്നു.
എന്നാല്‍ നിയമപ്രശ്നം ചൂണ്ടിക്കാട്ടി പിഎസ്‍സി ഇത് തള്ളുകയായിരുന്നു. സമാനമായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇന്ന് സൈജുവിന് 49 വയസായി. ഇനി പിഎസ്‍സി പരീക്ഷ എഴുതാൻ കഴിയായില്ല. ഉദ്യോഗസ്ഥരുടെ വീഴ്ച്ചയില്‍ തനിക്ക് നഷ്ടമായ അർഹതപ്പെട്ട ജോലിക്കായി സുപ്രീംകോടതിയുടെ വിധി കാത്തിരിക്കുകയാണ് സൈജു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033