ആറുപേരെ കടിച്ച പേപ്പട്ടിയെ പിടികൂടി നിരീക്ഷണത്തിലാക്കി ; സംഭവം ചെങ്ങന്നൂരിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ പാണ്ഡവൻ പാറ പ്രദേശത്ത് ആറ് പേരെ കടിച്ച പേപ്പട്ടിയെ പിടികൂടി നിരീക്ഷണത്തിലാക്കി. നഗരസഭ 22, 23 വാർഡുകൾഉൾപ്പെടെയുള്ളവരെയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പേപ്പട്ടി കടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ വീട്ടിൽ നിന്ന് പുറത്തോട്ടിറങ്ങിയ തിട്ടമേൽ ബിനു വില്ലായിൽ എസ്.രാജം (54) മകൾ ജിനി രാജം (31) എന്നിവരെയാണ് പേപ്പട്ടി കടിച്ചത്.

ഗുരുതരമായി മുറിവേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ തിട്ടമേൽ മലക്കടവിൽ വീട്ടിൽ സരള (70) വഴി യാത്രക്കാരനായ എടത്വ സ്വദേശി ടോമി (50) എന്നിവർക്കും പട്ടിയുടെ കടിയേറ്റു. ഇവർ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച തിട്ടമേൽ വലിയ കുളത്തുംപാട്ട് അമ്മിണി (72) പുലിയൂർ പെരുമ്പരത്ത് രമേശ് എന്നിവരേയും പേപ്പട്ടി കടിച്ചിരുന്നു.

നഗരസഭാ കൗൺസിലർമാരായ കെ.ഷിബു രാജൻ, വി.എസ് സവിത എന്നിവർ ബന്ധപ്പെട്ടതനുസരിച്ച് ചേർത്തലയിൽ നിന്നെത്തിയ പ്രത്യേക സംഘം കല്ലുവരമ്പ് വൈസ് മെൻസ് ഹാൾ പരിസരത്തു നിന്ന് പട്ടിയെ പിടികൂടി നിരീക്ഷണത്തിലാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...