കെ.സുധാകരന്റെ അറസ്റ്റിൽ ഓ.ഐ.സി.സി ഓഷ്യാന റീജിയൻ പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

മെൽബൺ: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതില്‍ ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് ഓഷ്യാനാ റീജിയൻ പ്രതിഷേധിച്ചു. കെ പി സി സി പ്രസിഡന്റിന്റെ അറസ്റ്റിന് പിണറായി വലിയ വില കൊടുക്കേണ്ടി വരുമെന്നു ഒഐസിസി ഓഷ്യാന കൺവീനർ ജോസ് എം ജോർജ് പ്രസ്താവനയിൽ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് ഓഷ്യാന റീജിയൻ്റെ വ്യാപകമായി വിവിധ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും.

കേസിൽ ശിക്ഷിക്കാൻ മാത്രമുള്ള ഒരു തെളിവും തനിക്കെതിരെ പോലീസിന്റെ പക്കലില്ലെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും കെ.സുധാകരൻ പറഞ്ഞിട്ടുണ്ട്. ഓ. ഐ.സി.സി. ഓസ്ട്രേലിയാ കൺവീനർ ജിൻസൺ കുര്യൻ, ബൈജു ഇലഞ്ഞിക്കുടി, ഓ.ഐ.സി.സി ന്യൂസിലാൻഡ് കൺവീനർ ബ്ലസ്സൻ എം.ജോസ് , ഓ.ഐ.സി.സി സിങ്കപ്പൂർ കൺവീനർ അരുൺ മാത്യൂസ്, ഓ. ഐ.സി.സി മലേഷ്യൻ കൺവീനർ യുനസ് അലി , എന്നിവർ സംയുക്ത പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ചു. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. എല്ലാം ഉൾക്കൊള്ളാൻ തന്റെ മനസ്സ് തയ്യാറായിട്ടുണ്ടെന്നും കെ. പി സി സി പ്രസിഡന്റിന്റെ പ്രസ്താവന തന്റെ നിരപരാധിത്വം തെളിയിക്കുന്നതാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

മോൻസൻ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസില്‍ ഏഴ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി ഉത്തരവുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കേരളത്തിന്റ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്. സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും നേതാക്കൾ പറഞ്ഞു. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ശനിയാഴ്ച്ച കരിദിനം ആചരിക്കുമെന്ന് കോൺഗ്രസ്സ് പ്രവർത്തകർക്കു ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായും നേതാക്കൾ അറിയിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...