ഒഐസിസി തിരുവനന്തപുരം ജില്ലാ കുടുംബസംഗമം പ്രവർത്തകർക്ക് ആവേശമായി

For full experience, Download our mobile application:
Get it on Google Play

മനാമ : അതിശൈത്യത്തെ അവഗണിച്ചു കൊണ്ട് നിരവധി കുടുംബങ്ങളുടെ സംഗമമായി ഒഐസിസി തിരുവനന്തപുരം ജില്ലാ കുടുംബസംഗമം മാറി. മനാമ അൽ സൗഫിയ ഗാർഡനിൽ മുതിർന്നവർക്ക് വേണ്ടി വിവിധ കലാ കായിക മത്സരങ്ങളും ഗാനമേളയും ക്വിസ് മത്സരങ്ങളും കൊച്ചു കുട്ടികൾക്ക് വേണ്ടി വ്യത്യസ്ത മത്സരങ്ങളും ആഘോഷപരിപാടിക്ക് മികവ് ഏകി. കുടുംബസംഗമത്തോട് അനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ ഒഐസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ സന്തോഷ്‌ നായർ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം രാജു കല്ലുംപുറം ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഷാജി പൊഴിയൂർ സ്വാഗതം ആശംസിച്ചു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ദേശീയ വർക്കിംഗ് പ്രസിഡന്റ്‌ ബോബി പാറയിൽ, ഒഐസിസി ദേശീയ ഭാരവാഹികൾ ആയ മനു മാത്യു, ലത്തീഫ് ആയംചേരി, ജവാദ് വക്കം, ഷമീം കെ സി,ചെമ്പൻ ജലാൽ, പ്രദീപ്‌ മേപ്പയൂർ, നിസാർ കുന്നംകുളത്തിൽ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട് ,ജില്ലാ വൈസ് പ്രസിഡന്റ്‌ നിസാമുദ്ധീൻ, പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ യൂജിൻ ഏലിയാസർ, ഹരികൃഷ്ണൻ, അനിൽ, ടോം എന്നിവർ ആശംസപ്രസംഗം നടത്തി. ഒഐസിസി നേതാക്കളായ സെയ്ദ് മുഹമ്മദ്‌, വിഷ്ണു കലഞ്ഞൂർ, ജേക്കബ് തേക്ക്തോട്, ഗിരീഷ് കാളിയത്ത്, സിൻസൺ പുലിക്കോട്ടിൽ, രഞ്ജൻ  കേച്ചേരി, രജിത് മൊട്ടപ്പാറ, നെൽസൺ വർഗീസ്, ജോണി താമരശ്ശേരി, അലക്സ്‌ മഠത്തിൽ, മോഹൻകുമാർ നൂറനാട്, ജോജി ജോസഫ്, സിജു പുന്നവേലി, പി ടി ജോസഫ്, ജാലിസ് കെ കെ, തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം കുടുംബസംഗമത്തിന് മികവേകി. രാജേഷ് പെരുംകുഴി, മിനി റോയ് എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...

ദേശീയപാതയിൽ അപകടം ; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും മറ്റൊരു വാഹനം...

0
പട്ടിക്കാട് (തൃശ്ശൂർ) : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ...