അനില്‍ ആന്റണിക്ക് ബിഷപ്പുമാരുടെ പിന്തുണയുണ്ടാകില്ല ; മറ്റൊരു ഇടത്തും സ്ഥാനാര്‍ഥിയാകാന്‍ ഞാനില്ല; പിസി ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയല്ലാതെ മറ്റൊരിടത്തും പാര്‍ലമെന്റിലേക്ക് സ്ഥാനാര്‍ഥിയാകാന്‍ തന്നെ കിട്ടില്ലെന്ന് പിസി ജോര്‍ജ്. താന്‍ ഇവിടെ സ്ഥാനാര്‍ഥിയാകാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നു. തനിക്ക് പകരം മറ്റൊരാളെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാനുള്ള മര്യാദ എല്ലാവരും പാലിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. അനില്‍ കെ ആന്റണിയ്‌ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അനിലിനെ പത്തനംതിട്ട മണ്ഡലത്തിലൊട്ടാകെ താന്‍ പരിചയപ്പെടുത്തേണ്ടതില്ല. അതിനായി ബിജെപിക്ക് ഒരുപാട് പ്രവര്‍ത്തകരും നേതാക്കന്‍മാരുമുണ്ട്. താന്‍ പോകേണ്ടിടത്ത് താന്‍ പോകും. തനിക്ക് ബിഷപ്പുമാരില്‍ നിന്ന് ലഭിച്ച പിന്തുണ അനിലിനുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ അത് ഉറപ്പാക്കാനാവശ്യമായ നടപടികള്‍ ഉണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ വീട്ടിലെത്തിയ അനിലിനെ പിസി ജോര്‍ജ് മധുരം നല്‍കി സ്വീകരിച്ചു. അനിലിന്റെ വിജയം ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ സീറ്റ് ലഭിക്കാത്തതില്‍ പിസി ജോര്‍ജ് നീരസം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അനില്‍ ആന്റണി പിസി ജോര്‍ജിന്റെ വീട്ടിലെത്തിയത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയവും ഉരുൾപൊട്ടലും; നാല് മരണം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലുണ്ടായ മഴയുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ...

വന്ദേ മാതരം പൂര്‍ണമായി ആലപിച്ചതിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്

0
ഡല്‍ഹി: എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേ മാതരം പൂര്‍ണമായി...

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...

റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ

0
റായ്പൂർ: റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ....