സബ്‌സിഡി ഭാരം കുറക്കാന്‍ പുതിയ നീക്കവുമായി എണ്ണകമ്പനികള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സബ്‌സിഡി ഭാരം കുറക്കാന്‍ പുതിയ നീക്കവുമായി എണ്ണകമ്പനികള്‍. പ്രതിവര്‍ഷം വരുമാനത്തിനനുസരിച്ച് മാത്രം സബ്‌സിഡി നല്‍കാനുള്ള നീക്കങ്ങള്‍ക്ക് പൊതുമേഖല എണ്ണകമ്പനികള്‍ തുടക്കമിട്ടു. 24.90 രൂപയാണ് ഇപ്പോള്‍ സബ്‌സിഡിയായി ഉപഭോക്താക്കള്‍ എണ്ണകമ്പനികള്‍ക്ക് നല്‍കുന്നത്. ഇത് വരുമാനത്തിനനുസരിച്ച് നിജപ്പെടുത്താനാണ് കമ്പനികള്‍ ഒരുങ്ങുന്നത്. പുതുക്കിയ നിബന്ധനപ്രകാരം കുടുംബത്തിന്റെ വരുമാനം പത്ത് ലക്ഷത്തിന് മുകളിലാണെങ്കില്‍ കമ്പനികള്‍ സബ്‌സിഡി നല്‍കില്ല. ആദായ നികുതി രേഖകള്‍ പ്രകാരം വരുമാനം 10 ലക്ഷം രൂപക്ക് മുകളിലുള്ളവര്‍ക്ക് സബ്‌സിഡി നല്‍കില്ലെന്ന സന്ദേശം എണ്ണകമ്പനികള്‍ അയച്ചുതുടങ്ങി.

ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ബോധിപ്പിക്കാനുള്ള ഒരു ടോള്‍ഫ്രീ നമ്പറും സന്ദേശത്തിനൊപ്പം കമ്പനികള്‍ നല്‍കുന്നുണ്ട്. വരുമാന പരിധി സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നവർക്ക് അത് തെറ്റാണെന്ന് ബോധ്യമുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം പരാതിപ്പെടാം. ടോൾ ഫ്രീ നമ്പറിലൂടെയോ (18002333555) അതത് കമ്പനികളുടെ പോർട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.അതേസമയം, 24,50 എന്ന തുച്ഛമായ സബ്‌സിഡി തുക അനുവദിക്കുന്നതിനായി ആദായനികുതി വിവരങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച എണ്ണകമ്പനികളുടെ നടപടി അംഗീകരിക്കാനാവില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. 400 രൂപയാണ് മുമ്പ് സബ്‌സിഡിയായി എണ്ണകമ്പനികള്‍ നല്‍കിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...