എണ്ണവില കുതിക്കുന്നു ; ഹോര്‍മുസ് കടന്നത് മൂന്ന് കപ്പലുകള്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: യുഎസ് ഇറാനുമേലുള്ള നാവിക ഉപരോധവും ആക്രമണവും ശക്തമാക്കിയതിന് പിന്നാലെ എണ്ണവില കുതിക്കുന്നു. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില 85 ഡോളര്‍ പിന്നിട്ടു. 1.27 ശതമാനം നേട്ടത്തോടെയാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം വിപണിയില്‍ പുരോഗമിക്കുന്നത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡും 80 ഡോളറിലേക്ക് അടുക്കുകയാണ്. 79.98 ഡോളറിലാണ് നിലവില്‍ വ്യാപാരം. 1.30 ശതമാനം നേട്ടമാണ് ഡബ്യുടിഐ ക്രൂഡിനുണ്ടായത്. യുദ്ധസാഹചര്യം തന്നെയാണ് എണ്ണവില ഉയര്‍ത്തുന്ന പ്രധാനഘടകം. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ മൂന്ന് കപ്പലുകള്‍ മാത്രമാണ് കടലിടുക്ക് കടന്നത്. യുദ്ധത്തിന് മുമ്പ് 110 കപ്പലുകള്‍ പ്രതിദിനം ഹോര്‍മുസ് കടലിടുക്ക് കടന്നിരുന്ന സ്ഥാനത്താണിത്.

അതേസമയം, രാജ്യാന്തര വിപണിയില്‍ ദീര്‍ഘകാലത്തേക്ക് എണ്ണവില ഉയര്‍ന്നിരിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. ഡോണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ വിലവര്‍ധനവ് തടയുമെന്നും വൈറ്റ്ഹൗസ് അവകാശപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...