കുതിച്ച് എണ്ണവില ; സമാധാന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍

For full experience, Download our mobile application:
Get it on Google Play

ഇറാന്‍ : യുഎസും ഇറാനുമിടയിലെ സംഘര്‍ഷ സാഹചര്യം മുറുകുകയും ഇസ്‌ലാമാബാദില്‍ നടക്കേണ്ടിയിരുന്ന രണ്ടാംവട്ട സമാധാന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലാവുകയും ചെയ്തതോടെ അസംസ്‌കൃത എണ്ണവിലയില്‍ വന്‍ കുതിപ്പുണ്ടായി. യുഎസ് ഡോളറും മുന്നേറ്റമുണ്ടാക്കി. ബ്രെന്റ് ക്രൂഡ് 5.71 ശതമാനം വര്‍ധിച്ച് 95.54 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡ് 6.38 ശതമാനം വര്‍ധിച്ച് 89.20 ഡോളറുമായി. സംഘര്‍ഷ സാഹചര്യം തുടരുകയാണെങ്കില്‍ വില ഇനിയും വര്‍ധിക്കാനാണ് സാധ്യത. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ ബാരലിന് 65 ഡോളറായിരുന്ന എണ്ണവില യുദ്ധം രൂക്ഷമായ സമയത്ത് 115 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

പിന്നീട് ഇറാനും യുഎസും വെടിനിര്‍ത്തലിലെത്തുകയും ഹോര്‍മുസ് തുറക്കുകയും ചെയ്തതോടെയാണ് വിലയിടിഞ്ഞത്. എന്നാല്‍, ഹോര്‍മുസില്‍ നാവിക ഉപരോധം തുടരാനുള്ള ട്രംപിന്റെ തീരുമാനം സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. പിന്നാലെ ഇറാന്‍ ഹോര്‍മുസ് അടക്കുകയും ചെയ്തു. ഇന്നലെ യുഎസ് ഇറാന്‍ കപ്പല്‍ പിടിച്ചെടുക്കുക കൂടി ചെയ്തതോടെ സംഘര്‍ഷാവസ്ഥ വര്‍ധിക്കുകയും എണ്ണവില ഉയരുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...