ഗോഹട്ടി: ആസാമിലെ എണ്ണക്കിണറില്‍ വന്‍ തീപിടുത്തം. ടിന്‍സുകിയ ജില്ലയില്‍ വാതകച്ചോര്‍ച്ചയുണ്ടായ എണ്ണക്കിണറിലാണ് തീപിടുത്തം ഉണ്ടായത്. ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണിത്.
ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 14 ദിവസമായി എണ്ണക്കിണറില്നിന്നും വാതകച്ചോര്‍ച്ചയുണ്ടായിരുന്നു. ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ വിദഗ്ധരും എഞ്ചിനീയര്‍മാരും വാതക, എണ്ണ ചോര്‍ച്ച നിയന്ത്രിക്കാന്‍ ശ്രമിച്ചുവരുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. 1,610 കുടുംബങ്ങളെ നേരത്തെ തന്നെ പ്രദേശത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എണ്ണ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്തെ നിരവധി മത്സ്യങ്ങളും ഡോള്‍ഫിനുകളും പക്ഷികളും ചത്തിരുന്നു.