റാന്നി : ഓയില്‍പാം ഇന്ത്യാ ചെയര്‍മാനായി സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗമായ എം.വി വിദ്യാധരന്‍ നിയമിതനായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലാണ് സര്‍ക്കാരിലേക്ക് പേര് നിര്‍ദ്ദേശിച്ചത്. എ.ഐ.ടി.യു.സി സംസ്ഥാന കമ്മറ്റി ട്രഷറര്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ്, എല്‍.ഡി.എഫ് റാന്നി മണ്ഡലം കണ്‍വീനര്‍, ലൈബ്രറി കൗണ്‍സില്‍ റാന്നി താലൂക്ക് പ്രസിഡന്‍റ്, റാന്നി താലൂക്ക് ആശുപത്രി വികസനസമതിയംഗം തുടങ്ങിയ ചുമതലകളാണ് നിലവില്‍ വഹിക്കുന്നത്.
സി.പി.ഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി, റാന്നി മണ്ഡലം സെക്രട്ടറി, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി, മണ്ഡലം കണ്‍വീനര്‍, എ.ഐ.വൈ.എഫ് അവിഭക്ത കൊല്ലം ജില്ലാ കമ്മറ്റിയംഗം, റാന്നി താലൂക്ക് സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു. 1979-80 കാലഘട്ടത്തില്‍ റെഡ് വാളണ്ടിയര്‍ റാന്നി മണ്ഡലം ക്യാപ്റ്റനും പിന്നീട് ജനസേവാദള്‍ ജില്ലാ ചുമതലക്കാരനുമായിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിനു കീഴില്‍ വനം വികസന കോര്‍പ്പറേഷന്‍ ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചു. എ.ഐ.വൈ.എഫിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. റാന്നി ഇടമണ്ണാണ് സ്വദേശം. പി.എന്‍ സുശീലയാണ് ഭാര്യ. മക്കള്‍ എ.വി അഭിലാഷ്, എ.വി അജേഷ്