ഒല ഇലക്ട്രിക്കിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ നാളെ അവതരിപ്പിക്കും ; വില ഒന്നര ലക്ഷം രൂപ മുതൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ നാളെ അവതരിപ്പിക്കും. മോട്ടോര്‍ സൈക്കിളിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ചില സൂചനകള്‍ നല്‍കുന്ന ചിത്രങ്ങള്‍ കമ്പനി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ഈ ചിത്രങ്ങള്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, വീതിയേറിയ ഹാന്‍ഡില്‍ബാറുകള്‍, ചില വളവുകള്‍ എന്നിവയുള്ള ഒരു ഫ്യൂച്ചറിസ്റ്റിക്, സ്പോര്‍ട്ടി ബൈക്കിനെ കുറിച്ച് സൂചന നല്‍കുന്നതാണ്.
ടിഎഫ്ടി ഡിസ്പ്ലേ, ഒല മാപ്സ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ബൈക്കിലുണ്ടാകാനാണ് സാധ്യത. പ്രമുഖ ബൈക്കായ കെടിഎമ്മിന് സമാനമായ രൂപമാകാം ഒലയുടെ ഇലക്ട്രിക് ബൈക്കിന് എന്ന് സൂചന നല്‍കുന്ന ദൃശ്യങ്ങള്‍ കമ്പനി മേധാവി ഭവിഷ് അഗര്‍വാള്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

ബൈക്കിന്റെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 1.5 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ വിലയുണ്ടാകാമെന്നാണ് അഭ്യൂഹങ്ങള്‍. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മോട്ടോര്‍സൈക്കിളുകളുടെ വിതരണം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.2025ന്റെ തുടക്കത്തോടെ വാണിജ്യ ഇവി സെല്ലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഇന്‍ ഹൗസ് ശേഷി വികസിപ്പിക്കാനാണ് കമ്പനി ആദ്യം ലക്ഷ്യമിടുന്നത്. ഇത് ചെലവ് ചുരുക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....