ഫര്‍ഹാനയെ ഉപയോഗിച്ച് സിദ്ദിഖിനെ ഹണിട്രാപ്പ് നടത്തിയെന്ന് സംശയം, ഹോട്ടലില്‍ ഒരുമിച്ചെത്തി മുറിയെടുത്തു ; പരിശോധിക്കുമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഒളവണ്ണയിലെ റെസ്റ്റോറന്റ് ഉടമ തിരൂര്‍ സ്വദേശി സിദ്ദിഖിനെ(58) കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ഹണിട്രാപ്പാണെന്ന സംശയത്തില്‍ പോലീസ്. കൊലപാതകത്തിന് വ്യക്തിപരമായ കാരണങ്ങളാണെന്ന് വ്യക്തമാക്കി പോലീസ് രംഗത്തെത്തിയിരുന്നു. തിരൂര്‍ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന്റെ പിന്നില്‍ ഹണി ട്രാപ്പ് ആണെന്ന് സംശയം ഉയരുന്നുണ്ടെന്നും എസ്പി വ്യക്തമാക്കി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷിബിലിയെയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയെയും റെയില്‍വേ സുരക്ഷാ സേനയുടെ സഹായത്തോടെയാണ് പിടികൂടിയത്.

അതേസമയം സംഭവത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗുകള്‍ കണ്ടെത്തി. അട്ടപ്പാടി ചുരം ഒമ്പതാം വളവില്‍ നിന്ന് കണ്ടെത്തിയ ട്രോളി ബാഗുകളിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ക്ക് ഏകദേശം ഒരാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. ഈ മാസം 18നും 19നും ഇടയ്ക്കാണ് മരണം നടന്നിരിക്കുന്നതെന്നാണ് കരുതുന്നത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...