കോഴിക്കോട് : ബാലുശ്ശേരിയില്‍ ദമ്ബതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തിയാട് പുത്തൂര്‍വട്ടം പുതുക്കുടി ക്ഷേത്രത്തിന് സമീപം തെക്കേച്ചാലില്‍ ആണ്ടിക്കുട്ടി (73), ഭാര്യ നാരായണി (65) എന്നിവരെയാണ് വീടിനു പുറകിലെ ഷെഡില്‍തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി പത്തരയ്ക്ക് ശേഷമാണ് സംഭവം. മകന്റെ ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ ആറരയോടെ മകന്റെ മകനാണ് മൃതദേഹങ്ങള്‍ കണ്ടത്. ബാലുശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മക്കള്‍: ഗീത, ഗിരീഷ്, ജലജ. മരുമക്കള്‍: അശോകന്‍, നിഷ, പ്രകാശന്‍.