ആസാദി കാ അമൃത് മഹോത്സവ് ; തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ക്ക് നിയമ ബോധവത്കരണം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് നിയമ ബോധവത്കരണം നല്‍കി. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ നിര്‍വഹിച്ചു. ലീഗല്‍ സര്‍വീസ് അതോറിറ്റിയിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ധാരാളം ആളുകള്‍ക്ക് സൗജന്യമായി നിയമസേവനം ലഭ്യമാക്കാന്‍ സാധിക്കുന്നുവെന്നും ഈ മേഖലയില്‍ ജൂനിയര്‍ അഡ്വക്കേറ്റുമാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും ജസ്റ്റിസ് പറഞ്ഞു.

സാധാരണക്കാര്‍ക്ക് ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിയമ അവബോധം നല്‍കുകയാണ് ഇത്തരം ബോധവത്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച് നവംബര്‍ 14 ന് അവസാനിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ജസ്റ്റിസ് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പ്രഭാഷണം നടത്തി. ജില്ലാ ബാര്‍ അസോസിയേഷന്‍ അംഗം അഡ്വ.കമലാസനന്‍ നായര്‍ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് പഞ്ചായത്തീരാജ്, മുന്‍സിപാലിറ്റി ആക്ട് എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.

ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനുമായ കെ.ആര്‍ മധുകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, പത്തനംതിട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സി.വി ജ്യോതിരാജ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ദേവന്‍ കെ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...