കൊവിഡ് മുന്നണി പോരാളികളെ മന്ത്രി സജി ചെറിയാൻ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : നഗരസഭാ പ്രദേശത്തെ കൊവിഡ് മുന്നണി പോരാളികളെ മന്ത്രി സജി ചെറിയാൻ ആദരിച്ചു. മഹാമാരിക്കാലത്തു  ജീവൻ  പണയം  വെച്ചും ചെങ്ങന്നൂർനഗരസഭാ പ്രദേശത്ത് വിവിധ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർ, പൊലിസ്,  ഫയർ ഫോഴ്സ് സേനകൾ, ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെ  27  ആശാ  വർക്കർമാരും ജില്ലാ ആശൂപത്രിയിലെ നഴ്സുമാരും സാമൂഹ്യ പ്രവർത്തകൻ കൂടിയായ ചെങ്ങന്നൂരിലെ ശക്തി പ്ലൈ വുഡ് സ്ഥാപന ഉടമ എം.ജി ചന്ദ്രശേഖരക്കുറുപ്പും ആദരിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ഒരു ലക്ഷത്തിലേറെ വരുന്ന വ്യത്യസ്ത തരം മുഖാവരണങ്ങൾ, സാനിറ്റൈസർ, കൈയ്യുറകൾ തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്തതിനു പുറമെ കൊവിഡ് ബാധിതരായവരുടെ കുടുംബങ്ങൾക്ക് മരുന്നുകൾ, ഭക്ഷണ ധാന്യങ്ങൾ അടക്കമുള്ള സഹായങ്ങളും ചന്ദ്രശേഖരക്കുറുപ്പ് നൽകി. 2018 ലെ മഹാപ്രളയകാലത്തും ഇദ്ദേഹത്തിന്റെ കൈ സഹായം നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു. നിളാ ഓഡിറ്റോറിയത്തിൽ ചേർന്ന ആദരിക്കൽ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് , നഗരസഭാ സെക്രട്ടറി എസ്.നാരായണൻ എന്നിവരും ത്രിതല പഞ്ചായത്തു പ്രതിനിധികൾ വിവിധവകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...