വൃദ്ധദമ്പതികളെ മകന്‍ മാസങ്ങളോളം വീടിനുള്ളില്‍ പൂട്ടിയിട്ടു ; അച്ഛന്‍ പട്ടിണികിടന്ന് മരിച്ചു, അമ്മയുടെ മാനസികനില തെറ്റി

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : മാസങ്ങളോളം വൃദ്ധദമ്പതികളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത. ഇതോടെ ഭക്ഷണവും വെള്ളവും കിട്ടാതെ പിതാവ് മരണത്തിന് കീഴടങ്ങി. മാനസികനില തെറ്റിയ മാതാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുണ്ടക്കയം – വണ്ടന്‍പതാലിനു സമീപം അസമ്പിനിപടിയിലാണ്  സംഭവം നടന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. വൃദ്ധ ദമ്പതികളെ മാസങ്ങളായി വീടിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തൊടിയില്‍ വീട്ടില്‍ പൊടിയനാണ് പട്ടിണി കിടന്ന് മരിച്ചത്. ഇയാള്‍ക്ക് 80 വയസ്സായിരുന്നു. ഭാര്യ അമ്മിണിക്ക് 76 വയസ്സാണ് പ്രായം.

ദമ്പതികളുടെ ഇളയമകനാണ് ഇരുവരെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ടത്. ഒപ്പം ബന്ധുക്കളും അയല്‍ക്കാരും വീട്ടിലേക്ക് വരുന്നത് തടയാനായി മകന്‍ വീടിനകത്ത് പട്ടിയെയും അഴിച്ചിട്ടിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം ആശാ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ദമ്പതികളുടെ ഈ ദാരുണാവസ്ഥ ജനപ്രതിനിധികളും പോലീസും അറിഞ്ഞത്. ഇവര്‍ എത്തുമ്പോള്‍ ഭക്ഷണം ലഭിക്കാതെ ആരോഗ്യം ക്ഷയിച്ച നിലയിലായിരുന്നു ഇരുവരും വീട്ടില്‍ ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....