യു.ജി.സി. ശമ്പള പരിഷ്‌കരണം ഫെബ്രുവരി ഒന്നുമുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോളേജ് അധ്യാപകരുടെ വർധിപ്പിച്ച ശമ്പളം ഫെബ്രുവരി ഒന്നു മുതൽ കിട്ടിത്തുടങ്ങുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. അക്കൗണ്ടന്റ് ജനറൽ ഉന്നയിച്ച സംശയങ്ങൾ കാരണമാണ് ശമ്പളപരിഷ്കരണം വൈകിയത്. കുടിശ്ശിക പി.എഫിൽ ലയിപ്പിക്കും. 2023-24, 2024-25 വർഷങ്ങളിൽ പി.എഫിൽ നിന്ന് പിൻവലിക്കാം.

2012-നുശേഷം ആരംഭിച്ച സർക്കാർ പ്രീ-പ്രൈമറി സ്കൂളിലെ 2267 അധ്യാപകർക്കും 1097 ആയമാർക്കും പി.ടി.എ. നൽകുന്ന വേതനത്തിന് പുറമെ സർക്കാർ 1000 രൂപ വീതം നൽകും. ഇനി പുതിയ നിയമനങ്ങൾ പരിഗണിക്കില്ല. അങ്കണവാടി വർക്കർമാരുടെ പെൻഷൻ 2000 രൂപയിൽ നിന്നും 2500 രൂപയാക്കിയതായും ബജറ്റ് ചർച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. 498 കോടിയുടെ പുതിയ പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു.

കാൻസർ പെൻഷൻ വർധിപ്പിക്കുന്നത് പരിശോധിക്കും. മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കുമാരനെല്ലൂരിൽ ഉചിതമായ സ്മാരകം നിർമിക്കും. തൃശ്ശൂർ പൂരം, പുലികളി, ബോൺ നത്താലെ എന്നിവയ്ക്ക് ടൂറിസം വകുപ്പു വഴി സഹായധനം നൽകുമെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...