Sunday, June 16, 2024 7:22 pm

സ്ത്രീകള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം, വീടുകള്‍ തകര്‍ത്തു ; തിരുവല്ലയില്‍ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പതിവായി സ്ത്രീകള്‍ക്കുനേരെ നഗ്നത പ്രദര്‍ശിപ്പിക്കുകയും അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത മധ്യവയസ്കനെ വീടാക്രമണകേസില്‍ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. മീന്തലക്കര പൂതിരിക്കാട്ട് മലയില്‍ പ്രദേശവാസിയായ ജോണ്‍ ചാക്കോയാണ് അറസ്റ്റിലായത്. വയോധികന്റെതടക്കം മൂന്നു വീടുകള്‍ തകര്‍ത്ത കേസിലാണ് അറസ്റ്റ്. ഒരു രാത്രി മുഴുവന്‍ മീന്തലക്കര പൂതിരിക്കാട് പ്രദേശത്താകെ ഭീതി പരത്തിയ ജോണ്‍ ചാക്കോ എന്ന മധ്യവയസ്കനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

വീടിനു പിന്‍വശത്തുള്ള ശ്രീധരന്റെ വീടാണ് ജോണ്‍ ചാക്കോ ആദ്യം തകര്‍ത്തത്. വീടിന്റെ ജനല്‍ ചില്ലുകള്‍ ഇരുമ്പു വടിയും കല്ലും ഉപയോഗിച്ച്‌ തല്ലിത്തകര്‍ക്കുകയും ശ്രീധരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളെ കമ്പിവടി ഉപയോഗിച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചു, നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ പോലീസ് എത്തിയതോടെ ഇയാള്‍ വീടിനുള്ളില്‍ കയറി കതകടച്ചു. പോലീസ് സംഘം മടങ്ങിയതോടെ വീടിന് പുറത്തിറങ്ങിയ ജോണ്‍ ചാക്കോ ശ്രീധരന്റെ വീടിന് നേരേ വീണ്ടും ആക്രമണം നടത്തി.

ഇന്നു രാവിലെ തോമ്പില്‍ പുത്തന്‍പുരയില്‍ പ്രകാശ്, പുത്തന്‍പറമ്പില്‍ തോമസ് എന്നിവരുടെ വീടും ആക്രമിച്ചു. പ്രകാശിന്റെ വീട്ടിലേക്കുള്ള ജല വിതരണക്കുഴല്‍ അടിച്ചു തകര്‍ത്തു. തോമസിന്റെ വീടിന് മുമ്പില്‍ സ്ഥാപിച്ചിരുന്ന ലൈറ്റ് അടിച്ചു പൊട്ടിക്കുകയും പൈപ്പ് തകര്‍ക്കുകയും ചെയ്തു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പേടിസ്വപ്നമാണ് ജോണ്‍ ചാക്കോയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്തീകള്‍ക്കുനേരെ നഗ്നത പ്രദര്‍ശിപ്പിക്കുക, അസഭ്യം പറയുക, ചൂടുവെള്ളം കോരിയൊഴിക്കുക, അലക്കാനിടുന്ന അടിവസ്ത്രങ്ങള്‍ എടുത്തുകൊണ്ടുപോകുക തുടങ്ങി എല്ലാ സാമൂഹ്യ വിരുദ്ധസ്വഭാവവും ഇയാള്‍ക്കുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ രാത്രിയുണ്ടായ അക്രമം പ്രദേശവാസികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തറിയിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് തിരുവല്ല എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസെത്തി ജോണ്‍ ചാക്കോയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു .

കഴിഞ്ഞ 4 വര്‍ഷമായി ഇയാളുടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, മനുഷ്യാവകാശകമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. പോലീസിലെ ചില ഉദ്യോഗസ്ഥരുടെ ബന്ധുവായതിനാല്‍ നടപടി എടുക്കാന്‍ മടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടിങ് യന്ത്രങ്ങള്‍ ബ്ലാക്ക് ബോക്സ് ; പരിശോധിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുല്‍

0
ന‍ൃൂഡൽഹി : ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ബ്ലാക്ക് ബോക്സെന്ന് കോൺഗ്രസ്‌ നേതാവ്...

അമിതമായി പൊറോട്ട തിന്ന അഞ്ച് പശുക്കൾ ചത്തു

0
കൊല്ലം: കൊല്ലം വെളിനല്ലൂരിൽ അമിതമായി പൊറോട്ട തിന്നതിനെ തുടർന്ന് അഞ്ച് പശുക്കൾ...

ഡല്‍ഹിയില്‍ അത്യുഷ്ണം തുടരുന്നു ; 18 വരെ ഓറഞ്ച് അലര്‍ട്

0
ഡല്‍ഹി : ഡല്‍ഹിയില്‍ അത്യുഷ്ണം തുടരുന്നു. ഇന്നലെ ശരാശരി 45 ഡിഗ്രിയാണ്...

ശരീരത്തിലെ അമിത കൊഴുപ്പ് അകറ്റും ; പ്രമേഹ​ സാധ്യത കുറയ്ക്കും – ചിയ സീഡ്...

0
ധാരാളം പോഷക​ഗുണങ്ങൾ ചിയ സീഡിൽ അടങ്ങിയിരിക്കുന്നു. ഫൈബറും കാത്സ്യവും സിങ്കും അയേണും...