ഡല്‍ഹിയില്‍ അത്യുഷ്ണം തുടരുന്നു ; 18 വരെ ഓറഞ്ച് അലര്‍ട്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹിയില്‍ അത്യുഷ്ണം തുടരുന്നു. ഇന്നലെ ശരാശരി 45 ഡിഗ്രിയാണ് രേഖപ്പെടുത്തിയ കൂടിയ താപനില. ബുധനാഴ്ച വരെ ഡല്‍ഹിയിലും മറ്റ് വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം തുടരും. ഡല്‍ഹിയില്‍ ചൊവ്വാഴ്ച വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അതിനിടെ, സിക്കിമില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ സിക്കിമില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കുടുങ്ങിയ 1,300 ഓളം വരുന്ന വിനോദസഞ്ചാരികളെ കാലാവസ്ഥ അനുകൂലമാകുന്നതിന് അനുസരിച്ച് എയര്‍ ലിഫ്റ്റ് ചെയ്യും. മഴയില്‍ സംസ്ഥാനത്ത് ഇതുവരെ ആറുപേരാണ് മരിച്ചത്. ബംഗാളിന്‍റെ വടക്കന്‍ മേഖലകളിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഡല്‍ഹിയിലെ കുടിവെള്ളക്ഷാമത്തില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും ശക്തമായ മഴ , പത്തനംതിട്ടയിൽ അതീവ ജാ​ഗ്രത , മൂഴിയാർ‌ ഡാം തുറക്കും

0
പത്തനംതിട്ട : മഴ ശക്തമായി തുടരുന്നതിനാൽ പമ്പയിൽ ജലനിരപ്പ് ഉയരുകയാണ്. റാന്നി,...

പമ്പാ നദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു ; റാന്നിയിൽ ജാ​ഗ്രത പാലിക്കാൻ നിർദേശം

0
പത്തനംതിട്ട: പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ നിർദേശം....

ഇന്നും മഴ കനക്കും ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ...

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....