ഇരിട്ടി : ഇരിട്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മധ്യവയസ്കന് മരണമടഞ്ഞു. പേരാവൂര്‍ കോടഞ്ചാല്‍ ബേക്കളം സ്വദേശി കടത്തുംകടവില്‍ താമസിച്ച് റബര്‍ ടാപ്പിംഗ് നടത്തുന്ന ഗണേശന് (49) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഒരാള്‍ പുഴയിലൂടെ ഒഴുകിവരുന്നതു കണ്ട് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചത്. ഉടന്‍തന്നെ പോലീസ് അഗ്നിരക്ഷാസേനയെ എത്തിച്ച് ഇയാളെ കരയ്ക്കെത്തിച്ചെങ്കിലും, ഇയാളുടെ ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
ഇരിട്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മധ്യവയസ്കന് മരണമടഞ്ഞു
RECENT NEWS
Advertisment