പമ്പ ജലസേചന പദ്ധതിയുടെ പഴയകെട്ടിടവും പരിസരവും കാടുമൂടുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശ്ശേരിക്കരയിൽ വില്ലേജ് ഓഫീസിനോട് ചേർന്ന പമ്പ ജലസേചന പദ്ധതിയുടെ(പി.ഐ.പി.) പഴയകെട്ടിടവും പരിസരവും കാടുമൂടിക്കിടക്കുന്നു. ഉപയോഗിക്കാനാവാത്തവിധം തകർന്ന കെട്ടിടവും പരിസരവും ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും മറ്റും താവളമായി. പി.ഐ.പി.യുടെ നിർമാണസമയത്താണ് ഈ സ്ഥലം ഏറ്റെടുത്തിരുന്നത്. പി.ഐ.പി. ഓഫീസും ഗോഡൗണും ഇവിടെ നിർമിച്ചകെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്നു. പദ്ധതി പൂർത്തിയായതോടെ കെട്ടിടങ്ങൾ അടഞ്ഞുകിടന്നു. പിന്നീട് വില്ലേജ് ഓഫീസിനായി ഒരു കെട്ടിടം വിട്ടുനൽകി. നവീകരിച്ച ആ കെട്ടിടത്തിലാണ് ഇപ്പോഴും വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇപ്പോൾ കാടുകയറി കിടന്ന കെട്ടിടത്തിൽ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് കുറെക്കാലം പ്രവർത്തിച്ചിരുന്നു. കെട്ടിടം ഉപയോഗിക്കാനാവാത്ത നിലയിലായതോടെ ഇലക്ട്രിസിറ്റി ഓഫീസ് ഇവിടെനിന്നും മാറ്റി. അതിന്ശേഷം കെട്ടിടം കാടുകയറി കിടക്കുകയാണ്. കാടും പടർപ്പും മൂടി കെട്ടിടം കാണാനാവാത്ത നിലയിലായി. ഇതിനി മുമ്പിലൂടെയാണ് വില്ലേജ് ഓഫീസിലേക്ക് പോകോണ്ടത്.

ഇതിനോട് ചേർന്ന് പി.ഐ.പി.യുടെ 30 സെന്റ് സ്ഥലം വടശ്ശേരിക്കര പോലീസ് സർക്കിൾ സ്‌റ്റേഷൻ നിർമിക്കുന്നതിനായി വിട്ടു കൊടുത്തിരുന്നു. കെട്ടിട നിർമാണത്തിനായി ഫണ്ടും അനുവദിച്ചിരുന്നു. സി.ഐ. ഓഫീസ് നിർത്തലാക്കിയതോടെ കെട്ടിടം പണിയും നടക്കാതെ പോയി. ആ സ്ഥലവും ഇപ്പോൾ കാടുകയറിയ നിലയിലാണ്. വടശ്ശേരിക്കരയിൽനിന്നും ഒളികല്ലിലേക്കുള്ള റോഡരികിലാണ് ഈ സ്ഥലം. വനത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് ഒളികല്ല്. ഈ റോഡിൽ കാട്ടാനയും കാട്ടുപോത്തുംവരെ എത്താറുണ്ട്. കാട് തെളിക്കാനെങ്കിലും നടപടിയുണ്ടാകണമെന്നാണ് സമീപവാസികളും റോഡിലൂടെ പതിവായി യാത്രചെയ്യുന്നവരും ആവശ്യപ്പെടുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും മഴ കനക്കും ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ...

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...