ആളൊഴിഞ്ഞ കലുങ്കിനടിയിൽ പെൺകുട്ടിക്കൊപ്പം ദുരൂഹ സാഹചര്യത്തിൽ വൃദ്ധൻ; നാട്ടുകാര് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കലുങ്കിനടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായെത്തിയതിനെ തുടർന്ന് നാട്ടുകാർ പിടികൂടിയ വൃദ്ധനെതിരെ പോക്സോ കേസ് ചുമത്തി. അറുപത്തിരണ്ടുകാരനായ ടി എ ഇബ്രാഹിമാണ് അറസ്റ്റിലായത്. കോട്ടയം ഈരാറ്റുപേട്ടയിലാണ് ദുരൂഹ സാഹചര്യത്തിൽ വൃദ്ധനെ പിടികൂടിയത്. ലൈംഗിക അതിക്രമത്തിനായാണ് പെൺകുട്ടിയെ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇബ്രാഹിമിനെ തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയിൽ നിന്ന് ശനിയാഴ്ചയാണ് നാട്ടുകാർ പിടികൂടിയത്. ഈ സമയം ഇബ്രാഹിമിനൊപ്പം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്.

ഇന്നലെ ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് നാട്ടുകാർ ഇബ്രാഹിമിനെ ഈരാറ്റുപേട്ട പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ആണ് ഇബ്രാഹിം സ്കൂട്ടറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പോലീസും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, താൻ കുളിക്കാൻ ആണ് കുളിക്കടവിൽ എത്തിയതെന്നാണ് ഇബ്രാഹിം നാട്ടുകാരോട് പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...