കുന്നംകുളം: ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എസ് എസ് എല്‍ സി 2001 ബാച്ച് പൂര്‍വ വിദ്യാര്‍ത്ഥി, അധ്യാപക സംഗമം നടത്തി. അധ്യാപകര്‍ക്ക് ഹോം വര്‍ക്ക് കൊടുത്ത് വിദ്യാര്‍ത്ഥികള്‍ എന്ന തലക്കെട്ടോടെ സ്വനിതം 2001 സംഗമത്തിന് നാളുകള്‍ക്കു മുന്‍പേ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ യാക്കൂബ് ഒ ഐ സി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ മത്തായി ഒ ഐ സി മുഖ്യാതിഥിതിയായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ ഐ സി അനുഗ്രഹാശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ തങ്ങളെ പഠിപ്പിച്ച മണ്മറഞ്ഞു പോയ അധ്യാപകരെയും സഹപാഠികളെയും അനുസ്മരിച്ചു.
അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ മധുരിക്കുന്ന ഓര്‍മ്മകള്‍ ചടങ്ങില്‍ പങ്കുവെയ്ക്കുകയും നേഴ്‌സറി മുതല്‍ പത്താം ക്ലാസ് വരെ തങ്ങളെ പഠിപ്പിച്ച അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു. രമ്യ മുകേഷ്, എബ്രഹാം ചുങ്കത്ത്, റിജാഷ് റഹ്മാന്‍, നിജിത് കെ പി, അമൃതേഷ് അരവിന്ദ്, സുബൈര്‍ പി വി, ഷനോജ് പനക്കല്‍, ലിജോ ചീരന്‍ എന്നിവര്‍ പ്രസംഗിച്ചു.