വൃദ്ധയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കായംകുളം: വീടിനുള്ളില്‍ അതിക്രമിച്ച് കയറി വൃദ്ധയുടെ താലി മാലയും വളയുമടക്കം ഒന്‍പതു പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മധ്യവയസ്‌കന്‍ പിടിയിലായി. ചേപ്പാട് മുട്ടം ചൂണ്ടുപലക സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ബിജുകുമാര്‍ ചെല്ലപ്പനെയാണ് (49) പോലീസ് അറസ്റ്റ് ചെയ്തത്. എവൂര്‍ തെക്ക് ശ്രീകൃഷ്ണ ഭവനത്തില്‍ രാധമ്മപിള്ള (73)യെയാണ് ബിജുകുമാര്‍ അക്രമിച്ചത്. തലയ്ക്കും കൈകാലുകള്‍ക്കും പരുക്കേറ്റ വൃദ്ധ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ പിന്‍വാതിലിലൂടെ കടന്നുകയറിയ ബിജു വ്യദ്ധയെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം വായില്‍ തുണി തിരുകി. തല തറയില്‍ ഇടിപ്പിക്കുകയും കൈകാലുകളില്‍ ചവിട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന് വൃദ്ധയുടെ പരാതിയില്‍ പറയുന്നു.

ശബ്ദമുണ്ടാക്കാനാവാത്ത വിധത്തില്‍ വൃദ്ധയുടെ മുഖം തുണി കൊണ്ട് അമര്‍ത്തിപ്പിടിച്ച ശേഷം ബിജുകുമാര്‍ മൂന്നര പവന്‍ തൂക്കം വരുന്ന താലി മാലയും അഞ്ചരപ്പവന്‍ തൂക്കം വരുന്ന വളകളും ഊരിയെടുത്ത ശേഷം സ്ഥലംവിടുകയായിരുന്നു. അവശനിലയിലായിരുന്നു വൃദ്ധ പുറത്തെത്തി വിവരം അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. ഓടിയെത്തിയ അയല്‍വാസികളാണ് രാധമ്മയെ ഹരിപ്പാട് ഗവ. ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മകന്‍ വിദേശത്ത് പോയതോടെ കുടുംബവീട്ടില്‍ തനിച്ചാണ് രാധമ്മയുടെ താമസം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...