സംഘർഷമൊഴിയാതെ മണിപ്പൂർ ; സ്കൂളിലേക്ക് പോവുകയായിരുന്ന പന്ത്രണ്ടുകാരിക്ക് വെടിയേറ്റു

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ : മണിപ്പൂരിൽ സംഘർഷം തുടരുന്നു. സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിക്ക് വെടിയേറ്റു. വെടിവെപ്പിൽ ക്വാക്ത സ്വദേശിയായ സലിമ എന്ന വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. സ്കൂളിലേക്ക് പോകുമ്പോഴാണ് പെൺകുട്ടിക്ക് വെടിയേറ്റത്. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്തയിലാണ് സംഭവം. കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിൽ പരസ്പരം വെടിയുതിർക്കുകയായിരുന്നു. ശരീരത്തിന് പുറകിൽ വെടിയേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. റേഡിയന്റ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് സലിമ. മണിപ്പൂരിലെ 350 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,000 കുട്ടികൾ ഉണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ 37 ക്യാമ്പുകളിലായി 1,100 കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പ് പഠനം ഉറപ്പു നൽകുന്നുണ്ട്. അന്താരാഷ്ട്ര സംഘടനയുമായി കൈകോർത്താണ് കുട്ടികൾക്ക് ക്യാമ്പുകളിൽ പഠന സഹായങ്ങൾ ചെയ്തുകൊടുക്കുന്നത്. മണിപ്പൂരിൽ നിന്ന് കുടിയിറക്കപ്പെട്ട 12,600ലധികം ആളുകൾ മിസോറാമിലേക്ക് എത്തിയിട്ടുണ്ട്. ഇവർക്ക് കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മിസോറാമിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഞായറാഴ്ച പറഞ്ഞിരുന്നു. അതേസമയം മണിപ്പൂരില്‍ സമാധാനത്തിനായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഒരുക്കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...