തിരുവനന്തപുരത്ത് വിദ്യാർഥിനിയുടെ മേൽ പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മലയിൻകീഴ് പൊറ്റയിൽ വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമം. അയൽവാസികളായ പ്രതികൾ കാർ കത്തിക്കാൻ ശ്രമിക്കുന്നത് മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചത് തടയുന്നതിനിടെയാണ് വിദ്യാർഥിക്ക് നേരെയും അക്രമശ്രമമുണ്ടായത്. കാർ പൂർണമായി അടിച്ചുതകർത്തു. ഇന്നലെ വൈകിട്ട് 5.40 നാണ് സംഭവം. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് തുടക്കമുണ്ടായത്. വെള്ളറട സ്വദേശിനി റീനയുടെ കാറാണ് അയൽവാസികളായ അരവിന്ദ്, അമ്മാവൻ മണികണ്ഠൻ, അരവിന്ദൻ്റെ സുഹൃത്ത് എന്നിവർ ചേർന്ന് തീയിടാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. വീട്ടിൽ വന്ന ബന്ധുക്കളുടെ കാർ വീടിന് സമീപം പാർക്ക് ചെയ്തിരുന്നു.

പാർക്ക് ചെയ്തതിൽ പ്രകോപിതനായ അരവിന്ദ് റീനയെയും റീനയുടെ ഭർത്താവിനെയും അസഭ്യം പറഞ്ഞു. റീനയുടെ ഭർത്താവ് മഹേഷ് കുമാർ പുറത്തിറങ്ങിയപ്പോൾ ഇവർ മഹേഷിനെ മർദിച്ചതായും പരാതിയിൽ പറയുന്നു. ശേഷം പ്രതികൾ കാർ അടിച്ചു തകർക്കുകയും പെട്രോൾ ഒഴിച്ച് കത്തിക്കാനും ശ്രമിച്ചു. ഇത് റീനയുടെ മകളും പ്ലസ് ടു വിദ്യാർഥിനിയുമായ മേഘ മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചു. ഇതിനിടെ പ്രതികൾ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന പെട്രോൾ മകളുടെ ദേഹത്ത് ഒഴിക്കുകയും രണ്ട് തവണ തീപ്പെട്ടി കത്തിച്ചെറിയുകയും ചെയ്തു എന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു. നാളെ വിരലടയാള വിദഗ്ധർ പരിശോധന നടത്തും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി കാമാക്ഷിയിൽ അശാസ്ത്രീയ ചെക്ക് ഡാം നിർമ്മാണം : വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി

0
ഇടുക്കി: ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ പാറക്കടവിൽ ചെക്ക് ഡാം നിർമ്മാണത്തെ...

ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

0
കാസർകോട്: കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി...

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

0
കോലഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച്...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...