വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ ; മക്കള്‍ക്കെതിരെ കേസെടുക്കുo – പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പട്ടാഴിയില്‍ 100 വയസുകാരിയായ വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയില്‍ വീടിനുള്ളിലാണ് ജാനകിയമ്മ എന്ന വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. സംഭവത്തില്‍ മക്കള്‍ക്കെതിരെ കേസെടുത്തേക്കുമെന്ന് പോലീസ് അറിയിച്ചു.

ജാനകിയമ്മയുടെ ആറു മക്കളില്‍ മൂന്നുപേര്‍ ജീവിച്ചിരിപ്പുണ്ട്. മരുമക്കളും ചെറുമക്കളും ഉള്‍പ്പെടെ മറ്റ് ബന്ധുക്കളും സമീപമാണ് താമസം. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനോടൊപ്പമായിരുന്നു ജാനകിയമ്മയുടെ താമസം. മക്കളോ മറ്റ് ബന്ധുക്കളോ അമ്മയുടെ കാര്യങ്ങള്‍ അന്വേഷിക്കാറില്ലായിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം.

കൊവിഡ് ബാധിതയായിരുന്ന ജാനകിയമ്മയുടെ മരണ വിവരം പുറത്തറിയാന്‍ വൈകിയത് ബന്ധുക്കളുടെ അശ്രദ്ധ കാരണമാണെന്ന് പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ബന്ധുക്കള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് ആലോചിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കുന്നിക്കോട് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
കൊല്ലം: 19-കാരിയായ വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം...

ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ ആക്രമിച്ചതായി പരാതി

0
തൃശ്ശൂർ : ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ...

പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

0
കോഴിക്കോട്: പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു കേസില്‍ പ്രതിക്ക് കഠിന...

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു....