റൂമിലെ ബാത്റൂം വൃത്തിയാക്കിട്ട് വർഷങ്ങളായി ; പിഡബ്ലിയുഡി ഗസ്റ്റ് ഹൗസുകള്‍ക്കെതിരെ പരാതികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിഡബ്ലിയുഡി ഗസ്റ്റ് ഹൗസുകള്‍ക്കെതിരെ പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്ത്. മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ ഫേസ്ബുക് പോസ്റ്റിലാണ് പരാതികളുമായി ഉപഭോക്താക്കള്‍ എത്തിയിരിക്കുന്നത്. കെയര്‍ ടേക്കര്‍ക്ക് ഇ-ബുക്കിങ്ങിനെ കുറിച്ച്‌ ഒരു വിവരവുമില്ലെന്നും ടാബ്‌ കിട്ടിയിട്ടില്ല എന്നൊക്കെയാണ് പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയാണ് പരാതികള്‍.

സംസ്ഥാന ഗവണ്‍മെന്റിന്റെ പിഡബ്ലിയുഡി ഗസ്റ്റ് ഹൗസുകള്‍ ജനങ്ങള്‍ക്കും ബുക്ക്‌ ചെയ്ത് ഉപയോഗിക്കാം എന്ന പദ്ധതി കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ ഇതിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനങ്ങളുമായി പലരും രംഗത്തു വന്നിരിക്കുന്നത്. ബാത്റൂമൊക്കെ ക്ളീൻ ചെയ്തിട്ട് വര്‍ഷങ്ങളായി എന്ന് തോന്നും ഏതായാലും അവിടെ താമസിക്കാന്‍ കഴിയുമായിരുന്നില്ല.

ഞാന്‍ ആ റൂം ഓണ്‍ലൈന്‍ വഴി ക്യാന്‍സല്‍ ചെയ്യാന്‍ നോക്കി പക്ഷെ സമയം കഴിഞ്ഞു പോയിരുന്നു. 400 രൂപ പോകട്ടെയെന്നു കരുതി വേറൊരു റൂമെടുത്ത് താമസിച്ചു. ഗൂഗിളില്‍ നിന്നും കിട്ടിയ റിയാസിന്റെ മൊബൈല്‍ നമ്പറിലേക്ക് എല്ലാ വിവരങ്ങളും അയച്ചിരുന്നുവെന്ന് ഒരു പരാതിക്കാരന്‍ പറയുന്നു.

പരാതിയുടെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ട റിയാസ്.

കഴിഞ്ഞ ദിവസം 3/11/2021 ന് ഞാന്‍ കോട്ടക്കല്‍ ചങ്കുവെട്ടിയിലുള്ള PWD ഗസ്റ്റ് ഹൌസില്‍ 400 രൂപ കൊടുത്ത് ഓണ്‍ലൈന്‍ വഴി ഒരു റൂം ബുക്ക് ചെയ്തു. പക്ഷെ അവിടെ ചെന്നപ്പോള്‍ അവിടത്തെ കെയര്‍ ടേക്കര്‍ ക്ക് ഈ ബുക്കിങ്ങിനെ കുറിച്ച്‌ ഒരു വിവരവുമില്ല. ടാബ്‌ കിട്ടിയിട്ടില്ല എന്നൊക്കെയാണ് പറഞ്ഞത്.

പക്ഷെ അവസാനം റൂം ഒരെണ്ണം തുറന്നു തന്നു ഉള്ളതില്‍ ബെസ്റ്റ് ആണ് ഇതങ്ങനെ ആര്‍ക്കും കൊടുക്കാറില്ല എന്നൊക്കെയാണ് പറഞ്ഞത്. ചെന്ന് നോക്കിയപ്പോള്‍ ബാത്റൂമൊക്കെ ക്ളീന്‍ ചെയ്തിട്ട് വര്‍ഷങ്ങളായി എന്ന് തോന്നും ഏതായാലും അവിടെ താമസിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ ആ റൂം ഓണ്‍ലൈന്‍ വഴി ക്യാന്‍സല്‍ ചെയ്യാന്‍ നോക്കി പക്ഷെ സമയം കഴിഞ്ഞു പോയിരുന്നു.

400 രൂപ പോകട്ടെയെന്നു കരുതി വേറൊരു റൂമെടുത്ത് താമസിച്ചു. ഗൂഗിളില്‍ നിന്നും കിട്ടിയ റിയാസിന്റെ മൊബൈല്‍ നമ്പറിലേക്ക് എല്ലാ വിവരങ്ങളും അയച്ചിരുന്നു. ഇപ്പോഴും വിവരങ്ങള്‍ കൈയ്യില്‍ ഉണ്ട്. ആവശ്യമെങ്കില്‍ അയച്ചുതരാം. തുടക്കമായതുകൊണ്ടാകാം. നല്ലൊരു പദ്ധതിയാണിത് വിട്ടുകളയരുത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലത്തായ് പോക്സോ കേസ് : പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു

0
കൊച്ചി: പാലത്തായ് പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു....

റോഡിലെ ഗട്ടറുകൾ അടക്കാൻ ഗ്രാവലുമായി എത്തിയ ടിപ്പർ റോഡിലെ വലിയ ഗർത്തത്തിലേക്ക് വീണു

0
നാസിക്: റോഡിലെ ഗട്ടറുകൾ അടക്കാൻ ഗ്രാവലുമായി എത്തിയ ടിപ്പർ റോഡിലെ...

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...