ദുര്‍ബല പ്രതിരോധ ശേഷിയുള്ളവരില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ക്ക് കാര്യക്ഷമത കുറവ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : മറ്റുള്ളവരെ അപേക്ഷിച്ച് ദുര്‍ബലമായ പ്രതിരോധ ശേഷിയുള്ളവരെ സംരക്ഷിക്കുന്നതില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ അത്ര കാര്യക്ഷമമല്ലെന്ന് അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) നടത്തിയ പഠനം. പ്രതിരോധ ശേഷി കൈമോശം വന്നവര്‍ക്ക് നാലു ഡോസ് വാക്‌സിന്‍ വേണ്ടി വരുമെന്ന സിഡിസിയുടെ വിലയിരുത്തലിനെ സാധൂകരിക്കുന്നതാണ് ഗവേഷണം.

ഫൈസര്‍-ബയോഎന്‍ടെക്കിന്‍റെയോ മൊഡേണയുടെയോ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സാധാരണക്കാര്‍ക്ക് 90 ശതമാനം വരെ സംരക്ഷണം ആശുപത്രിവാസത്തില്‍ നിന്ന് ഈ വാക്‌സിനുകള്‍ ഉറപ്പ് നല്‍കുന്നു. എന്നാല്‍ ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ക്ക് ഇത് 77 ശതമാനം മാത്രമാണ്. ഫൈസറിനെ അപേക്ഷിച്ച് ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ക്ക് മൊഡേണ വാക്‌സിനാണ് കൂടുതല്‍ സംരക്ഷണം നല്‍കുന്നതെന്നും പഠനം ചൂണ്ടിക്കാണിച്ചു.

അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് പ്രതിരോധശേഷിയെ അമര്‍ത്തിവയ്ക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കാറുണ്ട്. ഇവരിലും കോവിഡ് വാക്‌സിന്‍ ദുര്‍ബലമായ പ്രതിരോധ പ്രതികരണമാണ് സൃഷ്ടിക്കുക. ഇത്തരത്തിലുള്ള പ്രതിരോധ ശേഷി ദുര്‍ബലമായവരെ സഹായിക്കുന്നതിന് ഇവര്‍ക്ക് നാലു ഡോസ് വാക്‌സിന്‍ വേണ്ടി വരുമെന്നാണ് സിഡിസി നിര്‍ദ്ദേശിക്കുന്നത്. ആദ്യം മൂന്ന് ഡോസ് ഫൈസര്‍/മൊഡേണ വാക്‌സിന്‍ എടുത്ത ശേഷം ആറു മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് അധിക ബൂസ്റ്റര്‍ ഡോസ് ശുപാര്‍ശ ചെയ്യുന്നത്.

ഇത്തരം ദുര്‍ബല പ്രതിരോധ ശേഷിയുള്ള രോഗികള്‍ വാക്‌സിന്‍ എടുത്ത ശേഷം തുടര്‍ന്നും മാസ്ക് ധരിക്കണമെന്നും കോവിഡ് ബാധിതരായാല്‍ മോണോക്ലോണല്‍ ആന്‍റിബോഡി തെറാപ്പിക്ക് വിധേയരാകണമെന്നും സിഡിസിയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. അവയവം മാറ്റി വയ്ക്കുന്നവര്‍ക്ക് പുറമേ അര്‍ബുദ രോഗികള്‍ അടക്കമുള്ളവരും ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം...

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...