Saturday, March 22, 2025 5:36 pm

കൊവിഡ് 19 : വയോധിക മരിച്ചു ; പരിശോധനാഫലം എത്തിയത് മരണശേഷം ; നഴ്സുമാരും ഡോക്ടർമാരുൾപ്പെടെ 50 പേർ ക്വാറന്റൈനിൽ

For full experience, Download our mobile application:
Get it on Google Play

ബിക്കാനിർ : അറുപത് വയസ്സുള്ള സ്ത്രീ കൊവിഡ് 19 ബാധ മൂലം മരിച്ചതിനെ തുടർന്ന് ഒഡീഷയിലെ ബിക്കാനീറിൽ ഡോക്ടേഴ്സും നഴ്സിം​ഗ് സ്റ്റാഫുമുൾപ്പെടെ അമ്പത് പേരോട് ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശം. ബിക്കാനീറിലെ സർക്കാർ ആശുപത്രിയിൽ വച്ചാണ് ഇവർ മരിച്ചത്. കൊവിഡ് 19 പരിശോധന ഫലം എത്തുന്നതിന് മുമ്പ് ഇവർ മരിക്കുകയും മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ആശുപത്രി ജീവനക്കാരോട് ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശം നൽകിയത്. വെള്ളിയാഴ്ച ഉച്ചയോടെ ഇവരുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തിരുന്നു. അന്ന് രാത്രിയോടെയാണ് ഇവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട് എത്തിയത്. മൃതദേഹം ബന്ധുക്കൾ സംസ്കാരം നടത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ച വൃദ്ധയുടെ കുടുംബാം​ഗങ്ങളോടും ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോടും ആശുപത്രി സൂപ്രണ്ടിനോടും വിശദീകരണ റിപ്പോർട്ട് വാങ്ങിയതായി ബിക്കാനീർ കളക്ടർ കുമാർ പാൽ ​ഗൗതം വ്യക്തമാക്കി. മരിച്ച സ്ത്രീയുടെ 20 കുടുംബാം​ഗങ്ങൾ, 15 അയൽക്കാർ എന്നിവരോട് ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുള്ളതായി ബിക്കാനീർ ചീഫ് മെഡിക്കൽ ആന്റ് ഹെൽത്ത് ഓഫീസർ ബി. എൽ മീന പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ബിക്കാനീറിലെ സർക്കാർ ആശുപത്രിയിലെത്തിയത്. സ്വകാര്യ ആശുപത്രിയിലെ ആറ് ജീവനക്കാരെ ഐസോലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം എല്ലാ മാർ​ഗനിർദ്ദേശങ്ങളും പാലിച്ചാണ് ഇവരുടെ മൃത​ദേഹം വിട്ടുകൊടുത്തതെന്ന് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ബി. കെ ​ഗുപ്ത അറിയിച്ചു. ഏപ്രിൽ 1നാണ് ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത്. പിന്നീട് കുറച്ച് മണിക്കൂറുകൾക്ക് ശേഷം ജനറൽ വാർഡിലേക്ക് മാറ്റി. പിന്നീട് കൊവിഡ് 19 ബാധ സംശയിക്കുന്നവരെ പ്രവേശിപ്പിക്കുന്ന വാർഡിലേക്ക് ഇവരെ മാറ്റുകയും സാംപിൾ പരിശോധനയ്ക്കായി അയക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ വെളിപ്പെടുത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നട്ടെല്ല് ഉള്ളതുകൊണ്ടാണ് 41 ദിവസം സമരം കിടന്നത് ; മന്ത്രി ആർ. ബിന്ദുവിന് മറുപടിയുമായി...

0
തിരുവനന്തപുരം: മന്ത്രി ആർ. ബിന്ദുവിന് മറുപടിയുമായി സമരം ചെയ്യുന്ന ആശമാർ. നട്ടെല്ല്...

പൊതുവിദ്യാലയങ്ങൾക്ക് പത്തനംതിട്ട നഗരസഭയുടെ പിന്തുണ

0
പത്തനംതിട്ട : നഗരത്തിലെ സർക്കാർ പൊതുവിദ്യാലയങ്ങൾക്ക് പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി ലാപ്ടോപ്പ്, പ്രിൻ്റർ,...

ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം ഹോളി ആഘോഷിച്ച് യുവതി

0
മീററ്റ്: ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച ഡ്രമ്മിൽ തള്ളിയ...

വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ ബയോഗ്യാസ് പ്ലാന്റ് നിർമ്മിച്ചു നൽകി ഗ്രാമപഞ്ചായത്ത്

0
റാന്നി: പ്രതിദിനം 200കിലോ അടുക്കള മാലിന്യം ഉണ്ടാകുന്ന വെച്ചൂച്ചിറ ജവഹർ നവോദയ...