മദ്യം കിട്ടാനില്ല ; പെയിന്റ് വാർണിഷിൽ വെള്ളം ചേർത്ത് കുടിച്ച മൂന്ന് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മദ്യം കിട്ടാതെ വന്നതോടെ പെയിന്റ് വാർണിഷ് കുടിച്ച മൂന്ന് പേർ ചെന്നൈയിൽ മരിച്ചു. ചെങ്കൽപേട്ട് ജില്ലയിലാണ് സംഭവം. മദ്യം കിട്ടാതെ വന്നതോടെ പെയിന്റ് വാർണിഷിൽ വെള്ളമൊഴിച്ച് മൂവരും അത് കുടിക്കുകയായിരുന്നു. ശിവശങ്കർ, പ്രദീപ്, ശിവരാമൻ എന്നിവരാണ് മരിച്ചത്. മൂവരും സ്ഥിരം മദ്യപാനികളാണെന്ന് പോലീസ് പറഞ്ഞു. 21 ദിവസത്തെ ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചതിന് പിന്നാലെ ഇവർക്ക് മദ്യം കിട്ടാതെയായി. ഇതോടെയാണ് പെയിന്റ് വാർണിഷിൽ വെള്ളമൊഴിച്ച് കുടിച്ചത്. ഇതോടെ മൂവരും കുഴഞ്ഞുവീണു.

ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും മരുന്നുകളോട് പ്രതികരിക്കാതിരുന്നതോടെ മരണം ഉറപ്പാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുതുക്കോട്ട ജില്ലയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ആഫ്റ്റർ ഷേവ് ലോഷൻ വെള്ളം കലർത്തി കുടിച്ച മൂന്ന് പേരാണ് രണ്ട് ദിവസം മുൻപ് മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...