Thursday, May 23, 2024 1:45 pm

കാലിൽ പുഴുവരിച്ച് ഗുരുതരാവസ്ഥയിൽ അമ്മ ; തിരിഞ്ഞു നോക്കാതെ നാല് മക്കൾ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പേരാവൂരിലെ കാഞ്ഞിരപ്പുഴ സ്വദേശിയായ സരസ്വതിയെന്ന അറുപത്തിമൂന്നുകാരി കാലിൽ പുഴുവരിച്ച് ഗുരുതരാവസ്ഥയിലാണ്. പ്രമേഹ രോഗിയായ ഇവർ കാലിൽ വ്രണം വന്ന് പേരാവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും ചികിത്സ തേടി. എന്നാൽ കൂട്ടിരിപ്പിന് ആളില്ലാത്തതിനാൽ ഒരാഴ്ച മുൻപ് മകൾക്കൊപ്പം വീട്ടിലേക്ക് വിട്ടു.

കയ്യിൽ പണമില്ലാതെ സഹായിക്കാൻ ആരുമില്ലാതെ തിരിച്ച് വീട്ടിലെത്തിയ ഇവരെ പേരാവൂരിലെ ആരോഗ്യവകുപ്പ് പ്രവർത്തകർ കയ്യൊഴിഞ്ഞു. വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞതോടെ ഇടതുകാലിലെ വ്രണത്തിൽ നിറയെ പുഴുവരിച്ചു. നില ഗുരുതരമായതോടെ സന്നദ്ധപ്രവർത്തകർ ഇപ്പോൾ സരസ്വതിയെ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചിരിക്കുകയാണ്. ഇടതുകാൽ മുറിച്ചുകളയേണ്ടി വരുമെന്ന് ഡോക്ടർമാർ പറയുന്നു.

നാലു മക്കളാണ് സരസ്വതിക്ക്. മൂന്ന് ആൺമക്കളും ഒരു മകളും. കിടപ്പിലായെന്നറിഞ്ഞിട്ടും ആൺമക്കൾ തിരിഞ്ഞുനോക്കുന്നില്ലെന്നും മകൾ മാത്രമാണ് സഹായത്തിനെന്നും സരസ്വതി പറയുന്നു. കൂട്ടിരിപ്പിന് ആളില്ലാത്തതിനാലും കയ്യിൽ പണം ഇല്ലാത്തതിനാലും ആശുപത്രിയിൽ തുടരാനായില്ല എന്നാണ് സരസ്വതിയുടെ മകൾ സുനിത പറയുന്നത്. സഹോദരങ്ങളെ അറിയിച്ചെങ്കിലും അവർ സഹായിച്ചില്ല. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റിനെയും പോലീസിനെയും സമീപിച്ചെങ്കിലും അവരും കൈമലർത്തിയെന്ന് സുനിത പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ 3 പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണി ; പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തേക്ക്...

0
ബെം​ഗളൂരു: ബെംഗളൂരുവിലെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണിയെന്ന് റിപ്പോർട്ട്. ഇ-മെയിൽ...

മാക്ഫാസ്റ്റ് കോളേജിൽ ‘കരിയർ ഗൈഡൻസ്’ ശില്പശാല 24ന്

0
തിരുവല്ല : മാക്ഫാസ്റ്റ് കോളേജിൽ 'കരിയർ ഗൈഡൻസ്' ശില്പശാല 24ന് രാവിലെ...

അസം സർക്കാറിന് തിരിച്ചടി ; ബുൾഡോസർ രാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം...

0
ഗുവാഹത്തി: അസമിൽ ബുൾഡോസർ രാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം...

മഴയെത്തിയതോടെ പന്തളം എംസി റോഡിലെ അപകടവും വര്‍ധിച്ചു

0
പന്തളം : എം.സി.റോഡിൽ പറന്തലിനും കാരയ്ക്കാടിനും ഇടയിൽ മഴക്കാലത്ത് ഒരു അപകടമെങ്കിലും...