പോലീസിനെതിരെ ആത്മഹത്യാകുറിപ്പ്, വിഷക്കായ കഴിച്ചു ; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്ത് പോലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി സാമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഓച്ചിറ പോലീസിനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി ക്ളാപ്പന സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിഷക്കായ കഴിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. അതേസമയം ഓച്ചിറ പോലീസ് ആരോപണം നിഷേധിച്ചു.

അടിപിടിക്കേസിൽ പോലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് പതിനാറുകാരന്‍റെ ആത്മഹത്യാ ശ്രമം. കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ശേഷമാണ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ 23 ന് വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. 23-ാം തീയതി ചികിത്സയിലുള്ള വിദ്യാർഥി ഉൾപ്പെടെ നാലു പേരെ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചെന്ന് പോലീസില്‍ പരാതി നല്‍കിയരുന്നു. എന്നാല്‍ ഈ പരാതി പോലീസ് ഒത്തുതീർപ്പാക്കാന്‍ ശ്രമിച്ചെന്നാണ് വിദ്യാര്‍ത്ഥിയുടെ ആരോപണം.

അതേസമയം ആരോപണങ്ങള്‍ ഓച്ചിറ പോലീസ് നിഷേധിച്ചു. വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം കളവെന്നു ഓച്ചിറ പോലീസ് പറഞ്ഞി. വിദ്യാർഥികൾ ചേരി തിരിഞ്ഞു തമ്മിലടിക്കുകയാണ് ഉണ്ടായത്. ഒരു സംഘം ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നില്ല. സംഘര്‍ഷത്തിന് പിന്നാലെ രണ്ടു കൂട്ടരും പരാതി നല്കിയിരുന്നതായും പോലീസ് പറയുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...