പീഡന പരാതി ഉന്നയിച്ച ഒളിംപ്യന്‍ മയൂഖ ജോണി അടക്കം10 പേർക്കെതിരെ ആളൂർ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : വ്യാജ രേഖ ചമച്ച് പീഡന പരാതി ഉന്നയിച്ചതിന് ഒളിംപ്യൻ‌ മയൂഖ ജോണി അടക്കം 10 പേർക്കെതിരെ ആളൂർ പോലീസ് കേസെടുത്തു. മുരിയാട് എംപറർ ഇമ്മാനുവൽ പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബാസ്റ്റ്യൻ, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീൻ പോൾ, പി.പി.ഷാന്റോ എന്നിവർക്കും മറ്റ് 6 പേർക്കും എതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിർദേശിച്ചത്. അപകീർത്തിപരമായ ആരോപണം ഉന്നയിച്ചതിനെതിരെയാണ് കേസ്.

ഇവിടെ ട്രസ്റ്റി ആയിരുന്ന സാബു നൽകിയ പരാതിയിലാണ് ഉത്തരവ്. മയൂഖ ജോണിയുടെ വീട്ടിൽ താൻ ഭീഷണി നോട്ടിസ് കൊണ്ടുപോയിട്ടുണ്ട് എന്നാരോപിച്ചത് അപകീർത്തികരമാണെന്നും നേരത്തെ ട്രസ്റ്റി ആയിരുന്ന ജോൺസൺ മറ്റൊരു യുവതിയെ മാനഭംഗം നടത്തിയതായി വ്യാജരേഖ കെട്ടിച്ചമച്ചാണു പരാതി നൽ‌കിയതെന്നും സാബു ആരോപിച്ചു.

ഈ കേസിൽ നടപടി ഇല്ലാത്തതു പ്രതികളുടെ സ്വാധീനം മൂലമാണെന്നാരോപിച്ച് മയൂഖ ജോണി കഴിഞ്ഞ 30ന് പത്രസമ്മേളനം നടത്തുകയും ഡിജിപി ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകുകയും ചെയ്തിരുന്നു. പ്രതികൾ ഗൂഢാലോചന നടത്തിയതിന്റെയും വ്യാജരേഖകൾ ഉണ്ടാക്കുന്നതിന്റെയും തെളിവുകൾ അടങ്ങുന്ന 2 സിഡികൾ സാബു കോടതിയിൽ സമർപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...