ഒറ്റയേറില്‍തന്നെ ഫൈനല്‍ ഉറപ്പിച്ച് നീരജ്, 89.34 മീ. ദൂരം ; ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് സെമിയില്‍

For full experience, Download our mobile application:
Get it on Google Play

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന് നീരജ് ചോപ്ര. ജാവലിന്‍ ത്രോ ഫൈനല്‍ യോഗ്യതാ റൗണ്ടില്‍ ആദ്യ ഏറില്‍ത്തന്നെ 89.34 മീറ്റര്‍ ദൂരമെറിഞ്ഞ് ഫൈനല്‍ യോഗ്യത നേടി. 84 മീറ്ററാണ് ഫൈനല്‍ യോഗ്യതയ്ക്ക് വേണ്ടത്. ടോക്യോ ഒളിമ്പിക്‌സില്‍ നീരജിനായിരുന്നു സ്വര്‍ണം. നിലവില്‍ ഏറ്റവും മികച്ച ദൂരമെറിഞ്ഞത് നീരജ് തന്നെയാണ്. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ യുക്രൈന്റെ ഒക്‌സാന ലിവാച്ചിനെ തകര്‍ത്താണ് സെമി പ്രവേശം സാധ്യമാക്കിയത്. 7-5നാണ് ജയം. ഇന്ന് അര്‍ധരാത്രി നടക്കുന്ന സെമി മത്സരത്തില്‍ ലിത്വാനിയയുടെ ജബീജ ദിലൈറ്റിനെയോ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ലോപസിനെയോ നേരിടും. നേരത്തേ ജപ്പാന്റെ ലോക ഒന്നാംനമ്പര്‍ സീഡ് താരം യുയ് സുസാകിയെ തകര്‍ത്താണ് വിനേഷ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നത്. പുരുഷ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഇന്ത്യയുടെ ശരത് കമാലിന് തോല്‍വി. 11-9, 7-11, 7-11, 5-11 എന്ന സ്‌കോറിനാണ് തോല്‍വി. ആദ്യ ഗെയിമില്‍ മുന്നിട്ടുനിന്ന ശേഷമാണ് തോല്‍വി. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ കിഷോര്‍ ജെന്‍ ആദ്യ ശ്രമത്തില്‍ 80.73 മീറ്റര്‍ ദൂരമാണ് എറിഞ്ഞത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ്...

വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമം : അമിത് ഷായുടെ പങ്ക് അന്വേഷിക്കണം ; സുപ്രീംകോടതിയിൽ അപേക്ഷ

0
ന്യൂഡൽഹി : ജൂലായ് 20-ന് ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന...

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ പ്രവർത്തനം താളം തെറ്റി

0
എറണാകുളം: ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ...

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ; പ്രതിഷേധവുമായി പ്രതിപക്ഷം

0
മുംബൈ : ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം...