മുംബൈ : ഉജ്വല കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും ചുരുക്കം ഹോളിവുഡ് സിനിമകളിലും നിറഞ്ഞു നിന്ന വിഖ്യാത ചലച്ചിത്രനടൻ ഓം പ്രകേഷ് പുരി എന്ന ഓം പുരിയുടെ ആറാം ചരമവാർഷികം. മുപ്പത്തിയഞ്ചുവർഷം നീണ്ട അഭിനയ ജീവിതത്തിൽ ഓം പുരി മുന്നൂറിലേറെ ബോളിവുഡ്–ഹോളിവുഡ്–ബ്രിട്ടിഷ് സിനിമകളിൽ അഭിനയിച്ചു. രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ടിവി പരമ്പരകളിലും നാടകങ്ങളിലും അദ്ദേഹം വേഷമിട്ടു. നസിറുദീൻ ഷാ, സ്മിത പാട്ടീൽ, ശബാന ആസ്മി എന്നിവർക്കൊപ്പം സമാന്തര സിനിമാ പ്രസ്ഥാനത്തിലെ ശക്തമായ സാന്നിധ്യമായിരുന്ന ഓം പുരി പിന്നീട് വാണിജ്യ സിനിമകളിലും സജീവമായി. ഹരിയാനയിലെ അംബാലയിൽ പഞ്ചാബി കുടുംബത്തിൽ ജനിച്ച ഓം പുരി പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലും നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലും നിന്ന് വിദ്യാഭ്യാസം നേടിയ ശേഷമാണ് സിനിമയിൽ സജീവമായത്.
1972ൽ ഘഷിറാം കോട്‌വാൾ എന്ന മറാഠി ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം കുറിച്ചു. ശ്യാം ബെനഗലിന്‍റെ ആരോഹണി(1981)ലെയും ഗോവിന്ദ് നിഹ്‌ലാനിയുടെ അർധസത്യ(1984)യിലെയും അഭിനയത്തിനു ദേശീയ പുരസ്കാരം നേടി. ജാനെ ഭി ദോ യാരോ, മിർച്ച് മസാല, ആക്രോശ്, പാർ, മാച്ചിസ്, ഭവാനി ഭവായ്, ധാരാവി, ഗുപ്ത്, ധൂപ്, യുവ, ഡോൺ, അഗ്‌നിപഥ് തുടങ്ങിയവയാണു ബോളിവുഡിലെ മറ്റു ശ്രദ്ധേയമായ ചിത്രങ്ങൾ. ഒരു ഹാസ്യനടൻ എന്ന നിലയിലും ഓം പുരി തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ചാച്ചി 420 (1997), ഹേര ഫേരി (2000), ചോർ മചായെ ഷോർ (2002), മാലാമാൽ വീക്‌ലി (2006), സിംഗ് ഈസ് കിംഗ് (2008) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഹാസ്യനടൻ എന്ന നിലയിൽ ഓം പുരിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. ഓസ്കർ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ റിച്ചാർഡ് ആറ്റൻബെറോയുടെ വിഖ്യാത ചിത്രം ഗാന്ധി, സിറ്റി ഓഫ് ജോയ്, വൂൾഫ്, ദ് റിലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ്, ചാർലി വിൽസൻസ് വാർ, ഈസ്റ്റ് ഈസ് ഈസ്റ്റ്, ദ് ഹൻഡ്രഡ് ഫൂട് ജേണി തുടങ്ങിയ ഇംഗ്ലിഷ് സിനിമകളിൽ അഭിനയിച്ചു. പുരാവൃത്തം, ആടുപുലിയാട്ടം എന്നീ മലയാള സിനിമകളിലും അദ്ദേഹം വേഷമിട്ടു. 1990ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. 1993ൽ മാധ്യമപ്രവർത്തക നന്ദിതയെ വിവാഹം കഴിച്ചു. ഓംപുരിയുടെ ജീവിതകഥ ‘ഓം പുരി-അൺലൈക്‌ലി ഹീറോ’ എഴുതിയത് നന്ദിതയാണ്. പിന്നീട് ഇരുവരും പിരിഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033