മുഖ്യമന്ത്രിയെ നായ്ക്കുട്ടിയെന്ന് വിളിച്ചിട്ടില്ല, അങ്ങനെ പ്രവര്‍ത്തിക്കരുതെന്നാണ് പറഞ്ഞത് : സിദ്ധരാമയ്യ

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക : കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ നായ്ക്കുട്ടിയെന്ന് വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ബൊമ്മൈയെ നായ്ക്കുട്ടിയെന്ന വിളിച്ചിട്ടില്ല. ദേശീയ നേതാക്കളോട് സംസാരിക്കാന്‍ നേതാക്കള്‍ ധൈര്യം കാണിക്കണമെന്നും നായ്ക്കുട്ടിയെപ്പോലെ പെരുമാറരുതെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം.

”ഞാന്‍ അദ്ദേഹത്തെ നായ്ക്കുട്ടി എന്ന് വിളിച്ചിട്ടില്ല. ദേശീയ നേതാക്കളുടെ മുന്നില്‍ സംസാരിക്കാന്‍ അദ്ദേഹം ധൈര്യം കാണിക്കണമെന്ന് ഞാന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ പുരോഗതിക്കായി അവര്‍ കേന്ദ്ര നേതാക്കളോട് ധൈര്യത്തോടെ സംസാരിക്കണം. അവര്‍ ധൈര്യമുള്ളവരായിരിക്കണം നായ്ക്കുട്ടികളെപ്പോലെ പെരുമാറരുത്’ സിദ്ദരാമയ്യ പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി മോദിയുടെ മുന്നില്‍ മുഖ്യമന്ത്രി ബൊമ്മൈ ഉള്‍പ്പെടെയുള്ള കര്‍ണാടക ബിജെപി നേതാക്കള്‍ എല്ലാവരും നായ്ക്കുട്ടികളെപ്പോലെയാണെന്ന് സിദ്ദരാമയ്യ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ബൊമ്മൈയും മറ്റുള്ള കര്‍ണാടക ബിജെപി നേതാക്കളും പ്രധാനമന്ത്രി മോദിക്ക് മുന്നില്‍ നായ്ക്കുട്ടികളെപ്പോലെയാണ്. നിങ്ങള്‍ എല്ലാവരും അദ്ദേഹത്തിന് മുന്നില്‍ വിറയ്ക്കുന്നു. പതിനഞ്ചാം ശമ്പള കമ്മീഷനില്‍, കര്‍ണാടകയ്ക്ക് പ്രത്യേക അലവന്‍സായി 5,495 കോടി രൂപ നല്‍കണമെന്നായിരുന്നു ശുപാര്‍ശ എന്നാല്‍ അത് നല്‍കിയില്ലെ’ന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ ആരോപണം.

പ്രതിപക്ഷ നേതാവിന്‍റെ ഈ പ്രസ്താവന മുഖ്യമന്ത്രി ബൊമ്മൈ മറുപടി നല്‍കിയിരുന്നു. ‘നായ ഒരു വിശ്വസ്ത മൃഗമാണ്, അത് അതിന്‍റെ ജോലി വിശ്വസ്തതയോടെ ചെയ്യുന്നു. ജനങ്ങള്‍ക്കുവേണ്ടി ഞാനും
വിശ്വസ്തതയോടെ പ്രവര്‍ത്തിക്കും. സിദ്ധരാമയ്യ ചെയ്തതുപോലെ ഞാന്‍ സമൂഹത്തെ വിഭജിച്ചിട്ടില്ല. അവര്‍ നല്‍കിയ പോലെ നിര്‍ഭാഗ്യമല്ല ഞങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷം നല്‍കി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് നേതാവിന് തക്ക മറുപടി നല്‍കും’ ബൊമ്മൈ പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...