യുഎസും ചൈനയും തമ്മിലുള്ള തീരുവ യുദ്ധത്തിന് അന്ത്യമാകുന്നു

For full experience, Download our mobile application:
Get it on Google Play

ജനീവ: ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ യുഎസും ചൈനയും തമ്മിലുള്ള തീരുവ യുദ്ധത്തിന് അന്ത്യമാകുന്നു. 90 ദിവസത്തേക്ക് പകര ചുങ്കം പിൻവലിക്കാൻ സമ്മതമാണെന്ന് അമേരിക്കയും ചൈനയും ധാരണയായി. ഇരുരാജ്യങ്ങളും തമ്മിൽ പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ചു. മെയ് 14മുതല്‍ പുതുക്കിയ തീരുവകൾ പ്രാബല്യത്തിലാകും. സ്വിറ്റ്‌സര്‍ലൻഡിന്‍റെ മധ്യസ്ഥതയില്‍ ജനീവയില്‍ നടന്ന മാരത്തൺ വ്യാപാര ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനമുണ്ടായത്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ്, ചൈനീസ് പ്രധാനമന്ത്രി ഹെ ലിഫെങ്ങ് എന്നിവരാണ് ചര്‍ച്ച നയിച്ചത്.

തീരുമാനപ്രകാരം ചൈനീസ് ഉൽപന്നങ്ങൾക്ക് നിലവിലുള്ള 145 ശതമാനം തീരുവ 30 ശതമാനമാക്കി അമേരിക്ക കുറയ്ക്കും. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ചുമത്തിയ 125 ശതമാനം തീരുവ ചൈന 10 ശതമാനമായും കുറക്കും. യുഎസ് പ്രസിഡന്‍റായി ചുമതലയേറ്റതിന് പിന്നാലെ ഏപ്രിൽ മുതലാണ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 145ശതമാനം വരെ തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായി ചൈന അമേരിക്കൻ ഇറക്കുമതിക്ക് 125ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ വഷളാകുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...